പൊലിസുകാര്‍ വിവാദങ്ങള്‍ക്ക് പിന്നാലെ പോകരുത്: എ.സി മൊയ്തീന്‍
തൃശൂര്‍: പൊലിസുകാര്‍ വിവാദങ്ങള്‍ക്ക് പിന്നാലെ പോകരുതെന്ന് സഹകരണമന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. കേരള പൊലിസ് അസോസിയേഷന്‍ തൃശൂര്‍ സിറ്റി 33-ാം ജില്ലാ സമ്മേളനം തൃശൂര്‍ ജവഹര്‍ ബാലഭവനില്‍ വച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
നിയമ വിധേയമായി പ്രവര്‍ത്തിക്കുന്ന പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണമുണ്ടാകുമെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആത്യന്തികമായ പ്രതിബദ്ധതയുണ്ടാകേണ്ടത് പൊതുജനങ്ങളോടാണെന്നും അഴിമതിയില്ലാത്ത സല്‍ഭരണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അതിനുള്ള പിന്തുണയാണ് സംഘടനകള്‍ നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കെ.പി.എ ജില്ലാ പ്രസിഡന്റ് കെ.എ തോമസ് അധ്യക്ഷനായി. ചടങ്ങില്‍ എം.എല്‍.എമാരായ മുരളി പെരുനെല്ലി, അനില്‍ അക്കര, കെ.രാജന്‍, തൃശൂര്‍ മേയര്‍ അജിത ജയരാജന്‍ മുഖ്യാതിഥികളായി. വിദ്യാഭ്യാസ രംഗത്ത് മികച്ച വിജയം നേടിയ സേനാംഗങ്ങളുടെ കുട്ടികളെയും സേവനരംഗത്തും കലാകായിക രംഗത്തും മികവ് കാഴ്ചവച്ച് പുരസ്‌കാരങ്ങള്‍ നേടിയ ഉദ്യോഗസ്ഥരെയും ചടങ്ങില്‍ ആദരിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.ആര്‍ അജിത്ത് സംസ്ഥാന റിപ്പോര്‍ട്ടിങ്ങും ജില്ലാ സെക്രട്ടറി ആര്‍.എസ് പ്രീത് ജില്ലാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗുരുവായൂര്‍ എ.സി.പി ആര്‍.ജയചന്ദ്രന്‍പിള്ള, കെ.പി.എ സംസ്ഥാന പ്രസിഡന്റ് കെ.എസ് ചന്ദ്രാനന്ദന്‍, എന്‍.ജി.ഒ. അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി, കെ.പി.എ സംസ്ഥാന വൈസ്. പ്രസിഡന്റ്, കെ.പി.എ തൃശൂര്‍ റൂറല്‍ പ്രസിഡന്റ്, തൃശൂര്‍ ജില്ലാ പൊലിസ് സഹകരണ സംഘം വൈസ് പ്രസിഡന്റ് , കെ.എസ്.പി.പി.ഡബ്ല്യു.എ ജില്ലാ സെക്രട്ടറി, സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."