റമദാന് വിപണി ഇന്ന്
ചാവക്കാട് : സഹകരണ വകുപ്പിന് കീഴിലുളള കണ്‍സ്യൂമര്‍ഫെഡ് ആരംഭിക്കുന്ന റമദാന് സഹകരണ വിപണിയുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് ഉച്ചക്ക് 2.30 ന് ചാവക്കാട് മുനിസിപ്പല്‍ ഹാളില്‍ സഹകരണ-ടൂറിസം വകുപ്പ് മന്ത്രി എ.സി മൊയ്തീന് നിര്‍വഹിക്കും. കെ.വി അബ്ദുള്‍ ഖാദര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍, സഹകരണ രജിസ്ട്രാര്‍ എസ്.ലളിതാംബിക, ചാവക്കാട് നഗരസഭാ ചെയര്മാന് എന്‍.കെ അക്ബര്‍, ഗുരുവായൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ പി.കെ ശാന്തകുമാരി, നഗരസഭാ കൗണ്‍സിലര്‍മാര്‍, ത്രിതല പഞ്ചായത്ത് ഭാരവാഹികള്‍ പങ്കെടുക്കും.
പൊതു വിപണിയില്‍ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് റമദാന് വിപണികള്‍ സഹകരണ വകുപ്പ് ആരംഭിക്കുന്നത്. ജയ, കുറുവ അരി കിലോഗ്രാമിന് 25 രൂപയ്ക്കും മട്ടയരി 24 രൂപയ്ക്കും പച്ചരി 23 രൂപയ്ക്കും വിപണിയില്‍ ലഭിക്കും. പഞ്ചസാര - 22 രൂപ, ചെറുപയര്‍ 74 രൂപ, വന്‍കടല - 43 രൂപ, ഉഴുന്ന് - 66 രൂപ, വന്‍പയര്‍ 45 രൂപ, തുവരപ്പരിപ്പ് - 65 രൂപ, മുളക്- 75 രൂപ, മല്ലി - 92 രൂപ, വെളിച്ചെങ്ങ- 88 രൂപ എന്നിങ്ങനെയാണ് റമദാന് വിപണിയിലെ നിരക്കുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."