ഹോളി ദിനത്തില്‍ ഉയര്‍ന്ന ജാതിക്കാരനു നേരെ വര്‍ണപൊടി എറിഞ്ഞ ദലിതനെ പൊലിസ് മര്‍ദ്ദിച്ചു കൊലപ്പെടുത്തി
റാഞ്ചി: ഹോളി ആഘോഷത്തിനിടെ ഉന്നത ജാതിക്കാരന്റെ ദേഹത്ത് വര്‍ണപ്പൊടി എറിഞ്ഞ ദലിതനെ പൊലിസ് മര്‍ദ്ദിച്ചു കൊലപ്പെടുത്തി. ഝാര്‍ഖണ്ഡിലെ കൊടര്‍മ ജില്ലയില്‍ 52 കാരനായ പ്രദീപ് ചൗധരിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്.
ഹോളി ആഘോഷങ്ങള്‍ക്കിടെ ചൗധികാര്‍ രാജേന്ദ്ര എന്നയാളുടെ ദേഹത്ത് വര്‍ണപൊടി വിതറിയെന്ന കുറ്റത്തിനാണ് പൊലിസ് പ്രദീപിനെ മര്‍ദ്ദിച്ചതെന്ന് ഇയാളുടെ ഭാര്യ ജഷ്വ ദേവി പറഞ്ഞു. തന്റെ ദേഹത്ത് ദലിത് വിഭാഗത്തില്‍ പെട്ടയാള്‍ പൊടി വിതറിയത് ഇഷ്ടപ്പെടാത്ത രാജേന്ദ്ര ഉടന്‍തന്നെ പൊലിസിനെ വിളിക്കുകയായിരുന്നു. മര്‍ദ്ദിച്ച് അവശനായ പ്രദീപിനെ പിന്നീട് പൊലിസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
താനും സഹോദരനും കൂടി ഉടന്‍ തന്നെ പൊലിസ് സ്റ്റേഷനിലെത്തിയെങ്കിലും അദ്ദേഹത്തെ കാണാന്‍ അനുവദിച്ചില്ല. പിറ്റേദിവസം രാവിലെ അദ്ദേഹത്തെ പൊലിസ് വീട്ടിലെത്തിച്ചു. എന്നാല്‍ ബോധം നഷ്ടപ്പെട്ട അദ്ദേഹത്തെ കൊടേര്മയിലെ സര്‍ദാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ നിന്നും അവര്‍ റാഞ്ചിയിലെ ആശുപത്രിയിലേക്ക് മാറ്റാന്‍ പറഞ്ഞു. റാഞ്ചിയിലെത്തുമ്പോഴേക്കും അദ്ദേഹം മരണപ്പെട്ടിരുന്നുവെന്നും ഭാര്യ ജഷ്വ ദേവി പറയുന്നു.
പ്രദീപിന്റെ ശരീരത്തില്‍ നിറയെ മാരകമായ മുറിവുകളും ചതവുകളും മര്‍ദ്ദിച്ച പാടുകളുമുണ്ടായിരുന്നു. പൊലിസ് ഇദ്ദേഹത്തെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നും കുടുംബം ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."