ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നതില്‍ മുഖ്യമന്ത്രി പൂര്‍ണ പരാജയം: രമേശ് ചെന്നിത്തല
തിരുവനന്തപുരം: ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നതില്‍ മുഖ്യമന്ത്രി പൂര്‍ണ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊലിസിന്റെ പരമ്പരാഗത സംവിധാനത്തില്‍ സര്‍ക്കാര്‍ വരുത്തിയ മാറ്റമാണ് പ്രശ്‌നങ്ങളുടെ മൂലകാരണം. പൊലിസിലെ രാഷ്ട്രീയവല്‍ക്കരണവും കാര്യക്ഷമതയില്ലായ്മയും ദുഷ്‌പേരും പൊതുജനങ്ങളുടെ വിശ്വാസ്യത ആര്‍ജിക്കാന്‍ കഴിയാത്ത പൊലിസ് ഉദ്യോഗസ്ഥരെ ക്രമസമാധാന ചുമതല ഏല്‍പ്പിച്ചതുമാണ് പരമ്പാരാഗതമായി കേരള പൊലിസിനുണ്ടായിരുന്ന സല്‍പ്പേര് നഷ്ടമാക്കിയതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
ഈ സര്‍ക്കാര്‍ വന്നതിനു ശേഷം ഇന്റലിജന്‍സ് എ.ഡി.ജി.പിയെ നാലു തവണ മാറ്റി. രണ്ടു വര്‍ഷത്തിനിടയില്‍ അഞ്ചാം തവണയാണ് എസ്.പിമാരെ മാറ്റുന്നത്. പൊലിസ് സ്റ്റേഷനുകളുടെ ചുമതല സി.ഐമാര്‍ക്ക് നല്‍കിയതോടെ എസ്.ഐമാരുടെ പ്രാധാന്യം നഷ്ടമായി. പൊലിസ് അസോസിയേഷനുകളാണ് സ്റ്റേഷന്‍ ഭരിക്കുന്നത്. ഇപ്രകാരം അപകടകരമായ സ്ഥിതിവിശേഷമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. പത്തുവയസുകാരിയെ തിയറ്ററില്‍ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പരാതി ലഭിച്ചിട്ടും അതു മറച്ചുവയ്ക്കുകയും കേസെടുക്കാതിരിക്കുകയും ചെയ്ത പൊലിസ് ഉദ്യേഗസ്ഥര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസ്ഥാന പൊലിസ് മേധാവിക്കും മലപ്പുറം ജില്ലാ പൊലിസ് മേധാവിക്കും കത്ത് നല്‍കി. കുറ്റക്കാരായ പൊലിസുകാര്‍ക്കെതിരേ വകുപ്പുതല നടപടികളും ക്രിമിനല്‍ നടപടികളും ഉടന്‍ സ്വീകരിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."