HOME
DETAILS
MAL
ലാവ്ലിന് കുറ്റപത്രം അസംബന്ധമെന്ന് അഡ്വ. ഹരീഷ് സാല്‍വെ
backup
March 17 2017 | 07:03 AM
കൊച്ചി: ലാവ്ലിന് കേസില്‍ പിണറായി വിജയന് എതിരേയുള്ള സി.ബി.ഐയുടെ കുറ്റപത്രം അസംബന്ധമാണെന്ന് അഡ്വക്കറ്റ് ഹരീഷ് സാല്‍വെ. ഗൂഢാലോചന നടന്നുവെന്നത് സി.ബി.ഐയുടെ ഭാവനാസൃഷ്ടി മാത്രമാണ് നല്ല ഉദ്യേശ്യത്തോടെയാണ് കരാര്‍ ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ലാവ്ലിന് കേസില്‍ പിണറായിക്കു വേണ്ടി ഹൈക്കോടതിയില്‍ ഹാജരാകാനെത്തിയതായിരുന്നു സാല്‍വെ.വൈദ്യുതി പ്രതിസന്ധി നിലനില്‍ക്കുന്ന സമയത്താണ് ലാവ്ലിന് കമ്പനിയുമായി കരാര്‍ ഉണ്ടാക്കിയത്. കെ.എസ്.ഇ.ബി.യുടെ വാണിജ്യ പുരോഗതിക്കുവേണ്ടിയുള്ളതായിരുന്നു കരാര്‍.
അതിന്റെ ഗുണം കേരളത്തിന് അനുഭവിക്കാനായിട്ടുണ്ട്. മലബാര്‍ കാന്‍സര്‍ സെന്ററിന് പണം വാങ്ങിയതില്‍ ഗൂഢാലോചന നടന്നിട്ടില്ല. ഇത് ആദ്യ കരാറിന്റെ ഭാഗമല്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."