യു.പിയില്‍ മനോജ് സിന്‍ഹ? ഉത്തരാഖണ്ഡില്‍ ത്രിവേന്ദ്ര സിങ് റാവത്തിനും സാധ്യത
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ബി.ജെ.പി വിജയിച്ചെങ്കിലും മുഖ്യമന്ത്രി ആരാകും എന്നതിന് അനിശ്ചിതത്വം തുടരുകയാണ്. കേന്ദ്ര ടെലികോം മന്ത്രി മനോജ് സിന്‍ഹ ഇവിടെ മുഖ്യമന്ത്രിയായേക്കുമെന്നാണ് സൂചന. നാളെ നടക്കുന്ന ബി.ജെ.പി എം.എല്‍.എമാരുടെ യോഗത്തില്‍ നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കും. ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യനെന്ന നിലയില്‍ സിന്‍ഹയ്ക്ക് തന്നെയാണ് സാധ്യത കൂടുതല്‍ എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം ഉത്തരാഖണ്ഡിലും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെത്തുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. മുന്‍ ആര്‍.എസ്.എസ് പ്രചാരക് കൂടിയായ ത്രിവേന്ദ്ര സിങ് റാവത്തിനാണ് ഇവിടെ സാധ്യത കൂടുതല്‍. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് ത്രിവേന്ദ്ര സിങ് റാവത്ത്.
കോണ്‍ഗ്രസില്‍ നിന്ന് ചേരിമാറിയെത്തിയ സത്പാല്‍ മഹാരാജ്, മുതിര്‍ന്ന നേതാവ് പ്രകാശ് പന്ത് എന്നിവരുടെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. ഢെറാഡൂണില്‍ ചേരുന്ന ബി.ജെ.പി നിയമസഭാ കക്ഷി യോഗം ഇന്ന് നേതാവിനെ തിരഞ്ഞെടുക്കും.
തെരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളില്‍ ഇനി ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും മാത്രമാണ് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."