HOME
DETAILS
MAL
പൊലിസിന് വീഴ്ച പറ്റിയെന്ന് മന്ത്രി ശൈലജ
backup
May 14 2018 | 02:05 AM
വടകര: എടപ്പാളിലെ തിയറ്ററില്‍ പത്തുവയസുകാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പൊലിസിന് വീഴ്ച പറ്റിയെന്ന് മന്ത്രി കെ.കെ ശൈലജ.
രണ്ടാഴച മുന്‍പുതന്നെ പരാതി ലഭിച്ചിട്ടുണ്ടെങ്കില്‍ അപ്പോള്‍ തന്നെ കേസെടുക്കണമായിരുന്നു. തെളിവു സഹിതം പരാതി ലഭിച്ചിട്ടും കേസെടുക്കാതിരുന്നത് പൊലിസിന്റെ വീഴ്ചയാണെന്നും മന്ത്രി പറഞ്ഞു.
വടകരയില്‍ ആര്‍ദ്രം പദ്ധതിയുടെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. പൊലിസ് മുതലാളിത്തത്തിന് കീഴ്പ്പെടുന്ന അവസ്ഥ കേരളത്തില്‍നിന്നു പൂര്‍ണമായും മാറിയിട്ടില്ല. ഒരു പിഞ്ചുകുട്ടിയുടെ അമ്മ തന്നെ പീഡനത്തിന് ഒത്താശ ചെയ്ത സാഹചര്യം സാമൂഹ്യനീതി വകുപ്പ് അന്വേഷിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."