മിഥുനപ്പാതി: പെരുമഴ ക്യാംപ് പെരുവല്ലൂരില്‍
തൃശൂര്‍: നെഹ്‌റു യുവകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 29 ന് പെരുവല്ലൂര്‍ പേനകം നെല്‍പ്പാടത്ത് മിഥുനപ്പാതി എന്ന പേരില്‍ പെരുമഴ ക്യാംപും യുവകാര്‍ഷിക കൂട്ടായ്മയും സംഘടിപ്പിക്കുന്നു.
യോഗപഠനം, കാര്‍ഷിക പരിശീലനം, തൊഴില്‍ പ്രവര്‍ത്തന പരിചയം, സാഹിത്യ സൃഷ്ടികളുടെയും മഴപ്പാട്ടുകളുടെയും അവതരണം, യുവകര്‍ഷകവേദി രൂപീകരണം പെരുമഴ കൂട്ടായ്മ എന്നിവയാണ് കാര്യപരിപാടി. പ്രവേശനം സൗജന്യം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന യുവതീ യുവാക്കളും പരിസ്ഥിതി പ്രവര്‍ത്തകരും ജൂണ്‍ 29 നകം 9633653592(വന്ദന), 9961088094(ഹരികൃഷ്ണന്‍) എന്നീ നമ്പറുകളിലോ നെഹറു യുവകേന്ദ്രത്തിലോ (ഫോണ്‍ : 2360355) പേര് രജിസ്റ്റര്‍ ചെയ്യണം. പ്രമുഖ വ്യക്തിത്വങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കും. സാഹിത്യ സൃഷ്ടികള്‍ അവതരിപ്പിക്കുന്നവര്‍ മുന്‍കൂട്ടി അറിയിക്കണമെന്ന് നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."