HOME
DETAILS

ദലിത് മുഖ്യമന്ത്രിക്കായി മാറിക്കൊടുക്കാം: സിദ്ധരാമയ്യ

  
backup
May 14 2018 | 02:05 AM

%e0%b4%a6%e0%b4%b2%e0%b4%bf%e0%b4%a4%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%af

 

ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരികയും ദലിതനായ ഒരാളെ മുഖ്യമന്ത്രിയാക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിക്കുകയും ചെയ്താല്‍ അതിനെ എതിര്‍ക്കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ.
ദലിതുകളെ ശക്തിപ്പെടുത്താനാണ് താന്‍ എപ്പോഴും ശ്രമിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.ഒരു കന്നഡ ടെലിവിഷന്‍ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദലിതനായ ഒരാള്‍ മുഖ്യമന്ത്രി ആകുന്നതിന് താന്‍ എതിരല്ല. എന്നാല്‍ എം.എല്‍.എമാരെ വിശ്വാസത്തില്‍ എടുക്കണം. അത്തരമൊരു ഘട്ടം വന്നാല്‍ പാര്‍ട്ടി എം.എല്‍.എമാരുടെ അഭിപ്രായം തേടും. അതിനോട് ഹൈക്കമാന്‍ഡിന് യോജിക്കേണ്ടി വരും. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ തനിക്ക് ഒരു വിമതസ്വരം പോലും മന്ത്രിസഭയിലോ സര്‍ക്കാരില്‍ നിന്നോ കേള്‍ക്കേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണയും കോണ്‍ഗ്രസ് അധികാരത്തില്‍ വരികയും താന്‍ തന്നെ മുഖ്യമന്ത്രി ആകുമെന്നുമാണ് കരുതുന്നത്. 120 സീറ്റ് എന്തായാലും പാര്‍ട്ടിക്ക് കിട്ടും.
ചാമുണ്ഡേശ്വരി അടക്കം രണ്ട് മണ്ഡലങ്ങളില്‍ നിന്ന് മത്സരിക്കുന്നത് ചൂണ്ടിക്കാട്ടിയപ്പോള്‍ ഇത് തന്റെ അവസാനത്തെ തെരഞ്ഞെടുപ്പാണെന്നാണ് സിദ്ധരാമയ്യ വ്യക്തമാക്കിയത്.അതിനിടെ കര്‍ണാടകയില്‍ തൂക്കു മന്ത്രിസഭ വരാനുള്ള സാധ്യത മുന്‍ നിര്‍ത്തിയാണ് ഇത്തരത്തിലുള്ള ഒരു ചര്‍ച്ചയെന്നും പറയപ്പെടുന്നുണ്ട്. തൂക്കു മന്ത്രിസഭയുണ്ടാക്കുകയാണെങ്കില്‍ അതില്‍ ജനതാദളിന്റെ സാന്നിധ്യം തീര്‍ച്ചയാണ്. എന്നാല്‍ സിദ്ധരാമയ്യയെ വീണ്ടും മുഖ്യമന്ത്രിയാക്കുന്നതിനോട് അവര്‍ക്ക് യോജിപ്പില്ല.
ദലിത് മുഖ്യമന്ത്രി വേണം ഇനി കര്‍ണാടക ഭരിക്കാനെന്ന് മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ നേതാവുമായ ദേവഗൗഢ അഭിപ്രായപ്പെട്ടിട്ടുണ്ട്. അങ്ങിനെ വരികയാണെങ്കില്‍ കോണ്‍ഗ്രസിലെ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പരിഗണന ലഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago
No Image

തൊഴില്‍, താമസ വിസനിയമ ലംഘനം;  ഒരാഴ്ചക്കിടെ നാടുകടത്തിയത് 350 വിദേശ തൊഴിലാളികളെ

oman
  •  a month ago