പിന്നില്‍ നിന്നും കുത്തിയത് ഒപ്പമുള്ളവര്‍: ദിഗ്വിജയ് സിങ്
പനാജി:ഗോവയില്‍ സഖ്യശ്രമത്തില് പിന്നില്‍ നിന്ന് കുത്തിയത് ഒപ്പമുള്ളവര്‍ തന്നെയാണെന്ന് ദിഗ്വിജയ് സിങ്. ഗോവയില്‍ കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ നാലുപാടു നിന്നും വിമര്ശനമേറ്റുവാങ്ങേണ്ടുന്ന സാഹചര്യത്തിലാണ് വിമര്‍ശനവുമായി ദിഗ്വിജയ് സിങ് രംഗത്തുവന്നിരിക്കുന്നത്.
തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാമെന്ന തന്റെ ആശയം തനിക്കൊപ്പമുണ്ടായിരുന്ന നേതാക്കള്‍ തന്നെ അട്ടിമറിച്ചുവെന്നാണ് സിങ ആരോപിക്കുന്നത്. ഇപ്പോള്‍ കാര്യങ്ങള്‍ കൈവിട്ട് പോയപ്പോള്‍ തന്നെ മാത്രം വില്ലനാക്കുന്നത് എന്തിനെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും കോണ്‍ഗ്രസിന് സര്‍ക്കാരുണ്ടാക്കാന്‍ കഴിയാത്തതില്‍ അണികള്‍ക്കിടയിലും നേതാക്കള്‍ക്കിടയിലും വലിയ അമര്‍ഷമാണുള്ളത്. ഇതില്‍ പ്രതിഷേധിച്ച് രണ്ട് എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജി വെക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."