ചിദംബരത്തിന് നവാസ് ഷരീഫിന്റെ അവസ്ഥവരുമെന്ന് പ്രതിരോധമന്ത്രി
ന്യൂഡല്‍ഹി: മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഗതിയാവും കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ചിദംബരത്തിനെന്ന് പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍. വിദേശ സ്വത്തുക്കളെ കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താത്തതുമായി ബന്ധപ്പെട്ട് ചിദംബരത്തിനെതിരേയുള്ള കേസുകളെ പ്രതിപാദിക്കവെയാണ് മന്ത്രിയുടെ വിമര്‍ശനം.ചിദംബരത്തിനെതിരേ മുന്‍ യു.പി.എ സര്‍ക്കാര്‍ ഒരു നടപടിയും എടുത്തില്ലെന്നും അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
20,000 കോടിയിലേറെ രൂപ ചിദംബരവും കുടുംബാംഗങ്ങളും വിവിധ വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുണ്ട്. അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് വിവിധ കുറ്റങ്ങള്‍ ചുമത്തിയതോടെയാണ് നവാസ് ഷെരീഫിന്റെ അവസ്ഥയിലേക്കാണ് ചിദംബരവും പോകുന്നതെന്ന് നിര്‍മല ആക്ഷേപിച്ചത്.
അതേസമയം ആദായ നികുതി വകുപ്പിന്റെ ആരോപണങ്ങളെല്ലാം ചിദംബരം തള്ളിയിട്ടുണ്ട്.കള്ളപ്പണം ഒളിപ്പിക്കല്‍, നികുതി വെട്ടിപ്പ് എന്നിവയുമായി ബന്ധപ്പെട്ട് ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരം, മകന്‍ കാര്‍ത്തി, മകന്റെ ഭാര്യ ശ്രീനിധി എന്നിവര്‍ക്കെതിരേയാണ് ആദായനികുതി വകുപ്പ് ചെന്നൈ കോടതിയില്‍ മെയ് 11ന് കേസ് റജിസ്റ്റര്‍ ചെയ്തത്. കള്ളപ്പണം പിടിച്ചെടുക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നിയമം കൊണ്ടുവന്നിരുന്നു. എന്നാല്‍ സ്വത്ത് മറച്ചുവച്ചു ചിദംബരം നടത്തിയത് ഈ നിയമത്തിന്റെ നഗ്‌നമായ ലംഘനമാണ്. ബ്രിട്ടന്‍, അമേരിക്ക എന്നിവിടങ്ങളിലായി ചിദംബരത്തിനുള്ള സ്വത്ത് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.
അതിനാലാണ് കുടുംബാംഗങ്ങള്‍ക്കെതിരേ ആദായനികുതി വകുപ്പ് കേസെടുത്തത്. ബ്രിട്ടനിലെ കേംബ്രിഡ്ജില്‍ 5.37 കോടിയും അവിടെത്തന്നെ 80 ലക്ഷത്തിന്റെ വസ്തുക്കളും യു.എസില്‍ 3.2 കോടിയുടെ സ്വത്തും ചിദംബരത്തിനുണ്ട്. ചിദംബരത്തിന്റെ കുടുംബത്തിന് 14 രാജ്യങ്ങളിലായി 21 വിദേശ അക്കൗണ്ടുകളില്‍ 20,000 കോടിയുടെ നിക്ഷേപമുണ്ടെന്നും നിര്‍മല ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."