റെഡ്മി നോട്ട് 4 ഇനി ഇന്ത്യന്‍ സ്റ്റോറുകളില്‍ ലഭ്യമാവും
രണ്ടു മാസത്തെ ഓണ്‍ലൈന്‍ വില്‍പനക്ക് ശേഷം 'ഷവോമി റെഡ്മി നോട്ട് 4 ' ശനിയാഴ്ച മുതല്‍ ഇന്ത്യന്‍ സ്റ്റോറുകളില്‍ ലഭ്യമാവും. ഫഌപ്കാര്‍ട്ടിലൂടെയും എം.ഐ ഓണ്‍ലൈന്‍ സ്റ്റോറിലൂടെയും മാത്രം വില്‍പ്പന ചെയ്തിരുന്ന റെഡ്മി നോട്ട് 4 ന് ആവശ്യക്കാര്‍ ഏറെയാണ്.
[caption id="attachment_270513" align="alignleft" width="300"] 12.01 നു വില്‍പ്പന തീർന്നുവെന്ന നോട്ടിഫിക്കേഷന്‍[/caption]രണ്ടു മാസത്തിനിടക്ക് ഇന്ത്യയില്‍ ഈ ഉല്‍പന്നം പത്ത് ലക്ഷത്തോളം ആളുകള്‍ വാങ്ങിക്കഴിഞ്ഞു. ബ്ലാക്ക്, ഡാര്‍ക്ക് ഗ്രെ, ഗോള്‍ഡ് എന്നിങ്ങനെ മൂന്നു നിറങ്ങളിലാണ് റെഡ്മി നോട്ട് 4 ഉള്ളത്. 2ജിബി റാം- 32 ജിബി ഇന്റേര്‍ണല്‍ മെമ്മറി, 3ജിബി റാം- 32 ജിബി ഇന്റേര്‍ണല്‍ മെമ്മറി, 4ജിബി റാം- 64 ജിബി ഇന്റേര്‍ണല്‍ മെമ്മറി എന്നിങ്ങനെ മൂന്നു വിധത്തിലാണു ഫോണുകള്‍ ഇറക്കിയിട്ടുള്ളത്.
ഫഌപ്കാര്‍ട്ടില്‍ ഉച്ചക്ക് 12 മണിക്ക് ആരംഭിച്ച വില്‍പന 12.01 ആയപ്പോഴേക്കും സ്‌റ്റോക്ക് കഴിഞ്ഞിരുന്നു. ഈ ഉല്‍പന്നം ഇന്ത്യന്‍ സ്‌റ്റോറുകളില്‍ വിപണിയിലെത്തുന്നതോടെ നല്ല വില്‍പ്പനയുണ്ടാവുമെന്നാണ് കമ്പനി വിലയിരുത്തുന്നത്.
ഷവോമിയുടെ ഇതിന് മുമ്പുള്ള ഉല്‍പന്നമായ റെഡ്മി നോട്ട് 3 യും ജനശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. 4000 എം.എ.എച്ച് ബാറ്ററിയും നല്ല പെര്‍ഫോമന്‍സുമാണ് ഷവോമിയെ ജനങ്ങള്‍ ആകര്‍ഷിക്കാനുള്ള പ്രധാന കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."