HOME
DETAILS
MAL
ദലിത് ആദിവാസി പൗരാവകാശസമിതി സത്യഗ്രഹം നാലിന്
backup
June 25 2016 | 18:06 PM
കണ്ണൂര്‍: ജിഷ വധക്കേസന്വേഷണം സി.ബി.ഐയ്ക്കു വിടണമെന്നാവശ്യപ്പെട്ടു സംസ്ഥാനതലത്തില്‍ ദലിത് ആദിവാസി പൗരാവകാശ സമിതി നടത്തുന്ന പ്രക്ഷോഭത്തില്‍ തലശ്ശേരി കുട്ടിമാക്കൂലിലെ ദലിത് കുടുംബത്തിനു നേരെയുണ്ടായ സി. പി.എം അക്രമവും ഉയര്ത്തിക്കാട്ടുമെന്നു സംഘടനാ നേതാക്കള്‍ അറിയിച്ചു. പ്രക്ഷോഭത്തിന്റ മുന്നോടിയായി കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ ജൂലൈ നാലിനു ഉച്ചയ്ക്ക് ഒന്നു മുതല്‍ വൈകുന്നേരം ആറുവരെ സത്യഗ്രഹം നടത്തും. ജിഷ വധക്കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുക, ദലിത് അക്രമക്കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. വാര്‍ത്താസമ്മേളനത്തില്‍ എം ഗീതാനന്ദന്, ഇ രാജന് കുട്ടി, പി.കെ കരുണാകരന്, കെ.കെ ബാലകൃഷ്ണന്, പ്രമോദ് ചേലോറ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."