സമസ്ത ബഹ്റൈന്‍ ത്രിദിന വാര്‍ഷിക പ്രഭാഷണ പരമ്പര മാര്‍ച്ച് 31 മുതല്‍
മനാമ: സമസ്ത ബഹ്റൈന്‍ കേന്ദ്ര കമ്മറ്റിക്കു കീഴില്‍ ഗുദൈബിയയില്‍ പ്രവര്‍ത്തിക്കുന്ന സമസ്ത കേരള സുന്നീ ജമാഅത്ത് ഏരിയാ കമ്മിറ്റി സംഘടിപ്പിക്കുന്ന ത്രിദിന വാര്‍ഷിക മതപ്രഭാഷണ പരമ്പര മാര്‍ച്ച് 31 മുതല്‍ ആരംഭിക്കുമെന്നു ബന്ധപ്പെട്ടവര്‍ അറിയിച്ചു.
മാര്‍ച്ച് 31, ഏപ്രില്‍ 1,3 തിയ്യതികളിലായി രാത്രി 7മണിക്ക് മനാമ പാക്കിസ്താന് ക്ലബ്ബിലാണ് പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നത്.
ഇതില്‍ മാര്‍ച്ച് 31ന് വെള്ളിയാഴ്ച അല്‍ ഹാഫിള് അഹ്മദ് കബീര്‍ ബാഖവിയും ഏപ്രില്‍ 1ന് അല്‍ഹാഫിള് സിറാജുദ്ദീന് അല്‍ഖാസിമിയും പ്രഭാഷണം നടത്തും.
തുടര്‍ന്ന് സമാപന ദിവസം മാണിയൂര്‍ ഉസ്താദിന്റെ നേതൃത്വത്തില്‍ വിപുലമായ പ്രാര്‍ത്ഥനാ സദസ്സും നടക്കും. സമാപന സമ്മേളനത്തില്‍ പ്രമുഖ വാഗ്മി അബ്ദുല്‍ഫത്താഹ് ദാരിമി മുഖ്യപ്രഭാഷണം നടത്തും.
പരിപാടിയുടെ വിജയത്തിനായി സമസ്ത ബഹ്റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്രുദ്ദീന്‍ കോയ തങ്ങള്‍ മുഖ്യരക്ഷാധികാരിയും അന്‍സാര്‍ അന്‍വരി, ഹാരിസ് മാട്ടൂല്‍, എസ്.എം.അബ്ദുല്‍ വാഹിദ്,എസ്.വി.ജലീല്‍ എന്നിവര്‍ രക്ഷാധികാരികളും അബൂബക്കര്‍ ഹാജി (ചെയര്മാന്) അബ്ദുറഹ്മാന് മാട്ടൂല്‍ (കണ്‍വീനര്‍) ശിഹാബ് അറഫ (ട്രഷര്‍) എന്നിവര്‍ മുഖ്യ ഭാരവാഹികളുമായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്-0097333772792.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."