തണല്‍ ബഹ്‌റൈന്‍ കിഡ്‌നി കെയര്‍ എക്‌സിബിഷനും ബോധവത്കരണവും സംഘടിപ്പിക്കുന്നു
മനാമ: ലോക കിഡ്‌നി ദിനാചരണത്തിന്റെ ഭാഗമായി തണല്‍ ബഹ്‌റൈന്‍ ചാപ്റ്റര്‍ കിഡ്‌നി കെയര്‍ എക്‌സിഹിബിഷനും ബോധവല്‍ക്കരണവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ ഇവിടെ പത്ര സമ്മേളനത്തില്‍ അറിയിച്ചു.
ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ മുഖ്യ രക്ഷാകര്‍തൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ മെയ് 4, 5, 6 എന്നീ തീയ്യതികളിലായി ഇന്ത്യന്‍ സ്‌കൂള്‍ ഈസ ടൗണ്‍ കാമ്പസ്സിലാണു നടക്കുകയെന്നും അവര്‍ അറിയിച്ചു.
കേരളത്തിലെ 8 വ്യത്യസ്ത കേന്ദ്രങ്ങളിലായി വിജയകരമായി നടത്തിയ പരിപാടികളുടെ വിജയത്തില്‍ നിന്നുള്ള ഊര്‍ജ്ജവും ബഹ്‌റൈന്‍ പ്രവാസികള്‍ക്കും ഇത്തരം ഒരു സേവനം ആവശ്യമാണെന്ന തിരിച്ചറിവുമാണ് ബഹ്‌റൈനില്‍ എക്‌സിബിഷന്‍ നടത്തുവാന്‍ പ്രചോദനമായത്.
പത്തു പവലിയനുകളാണ് എക്‌സിബിഷനില്‍ ഉണ്ടാവുക. ഉപകാരപ്രദമായ നിരവധി പ്രദര്‍ശനങ്ങളും അതിനു സഹായിക്കുന്ന വീഡിയോ പ്രദര്‍ശനനവും ഒരുക്കും. നാട്ടില്‍ നിന്നുമെത്തുന്ന വിദഗ്ധ ഡോക്ടര്‍മാരുടെ ക്ലാസ്സുകളും ഉണ്ടായിരിക്കും. ആദ്യ ദിവസത്തെ എക്‌സിബിഷന്‍ സ്‌കൂള്‍ കുട്ടികള്‍ക്കു മാത്രമായിരിക്കും.
ലോക കിഡ്‌നി ദിനമായിരുന്ന മാര്‍ച്ച് 9 ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ ചേര്‍ന്ന യോഗം പരിപാടിയുടെ വിജയത്തിനായി 301 ങ്ങളുള്ള പ്രവര്‍ത്തക കമ്മറ്റിക്ക് രൂപം നല്‍കി . മുഖ്യ രക്ഷാധികാരിയായി സോമന്‍ ബേബിയും ചെയര്‍മാനായി റസാക്ക് മൂഴിക്കലിനെയും, ചീഫ് കോ ഓഡിനേറ്ററായി ആര്‍ പവിത്രനെയും ജനറല്‍ കണ്‍വീനറായി റഫീക്ക് അബ്ദുള്ളയെയും പ്രോഗ്രാം കണ്‍വീനറായി റഷീദ് മാഹിയെയും ട്രഷറര്‍ ആയി യു കെ ബാലനെയും തെരഞ്ഞെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0097339605707, 38384504 ,39875579 , 39798122. E-mail: [email protected].
വാര്‍ത്താ സമ്മേളനത്തില്‍ തണല്‍ ചെയര്‍മാന്‍ ഡോ. ഇദ്രീസ്, ജെയ്ഫര്‍ മയ്ദാനി, റസാഖ് മൂഴിക്കല്‍, റഷീദ് മാഹി, യു കെ ബാലന്‍, ആര്‍ പവിത്രന്‍, അബ്ദുല്‍ മജീദ് തെരുവത്ത്, റഫീഖ് അബ്ദുല്ല, എ പി ഫൈസല്‍, ഉസ്മാന്‍ ടിപ്പ് ടോപ്, ഇബ്രാഹീം ഹസന്‍ പുറക്കാട്ടിരി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."