ബഹ്‌റൈനില്‍ വിദേശികള്‍ ഉള്‍പ്പെട്ട മയക്കുമരുന്ന് കടത്തു സംഘം പിടിയിലായി
മനാമ: ബഹ്‌റൈനിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘം പിടിയിലായതായി റിപ്പോര്‍ട്ട്. പ്രദേശിക പത്രമാണിക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഏഷ്യക്കാര്‍ അടക്കമുള്ള വിദേശികളും കൂട്ടത്തിലുണ്ടെങ്കിലും ഇവരുടെ പേരു വിവരങ്ങള്‍ അധികൃതര്‍ പുറത്തു വിട്ടിട്ടില്ല.
കൊക്കെയ്ന്‍, കഞ്ചാവ് തുടങ്ങിയവ അടക്കമുള്ള 24000 ബഹ്‌റൈന്‍ ഡോളര്‍ വിലമതിക്കുന്ന മയക്കുമരുന്നാണ് ഇവരുടെ പക്കല്‍ നിന്നും കണ്ടെടുത്തത്. കൂടാതെ 10,000 ബഹ്‌റൈന്‍ ദിനാര്‍ വില വരുന്ന വിവിധ കറന്‍സികളും കണ്ടെത്തിയിട്ടുണ്ടെന്ന് ക്രിമിനല്‍ ഇന്‍വെസ്‌ററിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സ് ജനറല്‍ ഡയരക്ടര്‍ അറിയിച്ചു.
പബ്ലിക് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് പ്രതികളുടെ താമസസ്ഥലങ്ങളില്‍ നിന്നുമാണ് ഇവരെ പിടികൂടിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍നടപടികള്‍ക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."