HOME
DETAILS
MAL
കറപ്പത്തോട്ട ഭൂമിയിലേക്കു വെല്‍ഫെയര്‍ പാര്‍ട്ടി മാര്‍ച്ച്
backup
June 25 2016 | 18:06 PM
കണ്ണൂര്‍: അഞ്ചരക്കണ്ടിയിലെ കറപ്പത്തോട്ടം മിച്ചഭൂമിയായി ഏറ്റെടുത്ത് ഭൂരഹിതര്‍ക്കു വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കറപ്പത്തോട്ട ഭൂമിയിലേക്കു മാര്‍ച്ച് നടത്തി. ജില്ലാ പ്രസിഡന്റ് പി.ബി.എം ഫര്‍മീസ് ഉദ്ഘാടനം ചെയ്തു. നിയമവ്യവസ്ഥകള്‍ തെറ്റിച്ച് തോട്ടഭൂമിയില്‍ ബിസിനസ് സംരംഭം തുടങ്ങുന്നതിനു ഭൂമിയുടെ തരവും സ്വഭാവവും മാറ്റിയതിനു കൂട്ടുനിന്ന അധികൃതരെ തുറുങ്കിലടയ്ക്കണമെന്ന് ഫര്‍മീസ് ആവശ്യപ്പെട്ടു. കറപ്പത്തോട്ട സംരക്ഷണസമിതി നേതാവ് മധു പാളയം, ജോസഫ് ജോണ്‍, പി നാണി, ജബീന ഇര്‍ഷാദ്, ബെന്നി ഫെര്‍ണാണ്ടസ് സംസാരിച്ചു. ജില്ലാ സെക്രട്ടറിമാരായ സി മുഹമ്മദ് ഇംതിയാസ്, കെ.പി മുനീര്‍, ഷാഹിന ലത്തീഫ്, സൈനുദ്ദീന്‍ കരിവെള്ളൂര്‍, ത്രേസ്യാമ്മ ബര്‍ണശ്ശേരി, സി.പി രഹന, സാജിദ ഷജീര്‍ എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."