സായുധ സേനകളില്‍ അസിസ്റ്റന്റ് കമാന്‍ഡന്റ്; 398 ഒഴിവുകള്‍
കേന്ദ്ര സേനകളിലെ അസിസ്റ്റന്റ് കമാന്‍ഡന്റ് (ഗ്രൂപ്പ് എ) തസ്തികയിലെ ഒഴിവുകളിലേക്ക് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു. സ്ത്രീകള്‍ക്കും അപേക്ഷിക്കാം. ആകെ 398 ഒഴിവുകളാണുള്ളത്.
ഇതിലേക്കുള്ള തെരഞ്ഞെടുപ്പിനായി ഓഗസ്റ്റ് 12നു സെന്‍ട്രല്‍ ആംഡ് പൊലിസ് ഫോഴ്‌സസ് (അസിസ്റ്റന്റ് കമാന്‍ഡന്റ്) പരീക്ഷ നടത്തും. അപേക്ഷകര്‍ക്ക് 2018 ാേഗസ്റ്റ് ഒന്നിനു 20നും 25നും മധ്യേ ആയിരിക്കണം പ്രായം. ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികവിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സി വിഭാഗത്തിനു മൂന്നും വര്‍ഷത്തെ ഇളവ് ലഭിക്കും.
ബിരുദമാണ് അപേക്ഷിക്കാനുള്ള യോഗ്യത. അവസാന വര്‍ഷ വിദ്യാര്‍ഥികളെയും പരിഗണിക്കും. എന്‍.സി.സി, ബി.സി സര്‍ട്ടിഫിക്കറ്റ് അഭിലഷണീയമാണ്. എഴുത്തു പരീക്ഷ, ശാരീരിക ക്ഷമതാ പരിശോധന, വൈദ്യ പരിശോധന, കൂടിക്കാഴ്ച എന്നിവ വഴിയാണ് തെരഞ്ഞെടുപ്പ്.
ബി.എസ്.എഫ് 60, സി.ആര്‍.പി.എഫ് 179, സി.ഐ.എസ്.എഫ് 84, ഐ.ടി.ബി.പി 46, സശസ്ത്ര സീമാബെല്‍ 29 എന്നിങ്ങനെയാണ് ഒഴിവുകള്‍.
www.upsconline.nic.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. തിരുവനന്തപുരവും കൊച്ചിയുമാണ് കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങള്‍. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷിക്കാവുന്ന അവസാന തിയതി: മെയ് 21.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."