HOME
DETAILS
MAL
റോഡുകളുടെ പുനര്‍നിര്‍മാണത്തിന് തുക അനുവദിച്ചു
backup
March 17 2017 | 19:03 PM
വെഞ്ഞാറമൂട്: വാമനപുരം എം.എല്‍.എ ഡി.കെ മുരളി യുടെ ആസ്തി വികസന പദ്ധതി പ്രകാരം നിര്‍ദേശിച്ച പ്രവര്‍ത്തികള്‍ക്കായി 90 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി എം.എല്‍.എ അറിയിച്ചു. പെരിങ്ങമ്മല പഞ്ചായത്തിലെ പറക്കോണം ഗാര്‍ഡര്‍ സ്റ്റേഷന് റോഡിന് 15 ലക്ഷം ,വാമനപുരം പഞ്ചായത്തിലെ കതിരുവിള വയലിക്കട തുമ്പോട് റോഡിന് 15 ലക്ഷം, ആനാട്പഞ്ചായത്തിലെ വേങ്കവിളവേട്ടംപ്പള്ളി റോഡിന് 30 ലക്ഷം, മന്നൂര്‍കോണം ആര്‍ച് ജങ്ഷന്പാണയം റോഡിനും സൈഡ് ഭിത്തി നിര്‍മാണത്തിനും 30 ലക്ഷം രൂപ എന്നിങ്ങനെയാണ് ഫണ്ട് അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."