മുക്കോല പമ്പ് ഹൗസിന് സമീപത്തെ വെള്ളക്കെട്ടിന് പരിഹാരമായില്ല
വിഴിഞ്ഞം: ജലവിതരണ പൈപ്പിലെ വാല്‍വ് തകര്‍ന്നതിനെ തുടര്‍ന്ന് റോഡരികിലുണ്ടായ വെള്ളക്കെട്ടിന് ആഴ്ചകള്‍ പിന്നിട്ടിട്ടും പരിഹാരമായില്ല. വെള്ളക്കെട്ട് മലിനമായിട്ടും അധികൃതര്‍ തിരിഞ്ഞുപോലും നോക്കുന്നില്ലെന്ന് പരാതിയുയര്‍ന്നിട്ടുണ്ട്.
വിഴിഞ്ഞം മുക്കോല പമ്പ് ഹൗസിന് സമീപത്തെ പ്രധാന റോഡിനരികില്‍ വിഴിഞ്ഞം കോട്ടപ്പുറം പ്രദേശത്തുകാര്‍ക്ക് വെള്ളം നല്കാന് സ്ഥാപിച്ചിരുന്ന വാല്‍വാണ് പൊട്ടിയത്. ഇവിടെ ആഴ്ചകളായി വെള്ളം പൊട്ടിയൊലിക്കുകയാണ്. ഈ പൊട്ടിയ ഭാഗത്തുകൂടെ മലിനജലം കുടിവെള്ളത്തില്‍ കലര്ന്നെത്തുന്നത് ആരോഗ്യ പ്രശ്നത്തിന് കാരണമാകുമെന്നും നാട്ടുകാര്‍ക്ക് ആശങ്കയുണ്ട്.
മലേറിയ, ഡെങ്കിപ്പനി എന്നിങ്ങനെയുള്ള പകര്‍ച്ചവ്യാധികള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മേഖലയിലാണ് മലിനജലം കുടിവെള്ളമായെത്തുന്നത്.ഇതിനടുത്തു തന്നെ പ്രാഥമികാരോഗ്യ കേന്ദ്രവും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമുണ്ടെങ്കിലും അവരും ഇത് കണ്ട ഭാവമില്ല. നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."