മുട്ട ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് പഴയകുന്നുമ്മേല്‍
കിളിമാനൂര്‍: മുട്ട ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് പഴയകുന്നുമ്മേല്‍ ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ അപേക്ഷകര്‍ക്കും കോഴിയെ നല്‍കുന്നു. 2016-17 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത് .ഗ്രാമസഭയില്‍ കോഴി വളര്‍ത്തലിന് അപേക്ഷ നല്‍കിയ മുഴുവന്‍ പേര്‍ക്കും കോഴിയെ നല്‍കുന്നതിന് ഭരണ സമിതി തീരുമാനിക്കുകയും അതിനു വേണ്ട നടപടി സ്വീകരിക്കുകയുമായിരുന്നു .
145 രൂപ ഗുണഭോക്തൃ വിഹിതം വാങ്ങി 45 മുതല്‍ 60 ദിവസം പ്രായമായ അഞ്ചു കോഴിക്കുഞ്ഞുങ്ങളെയാണ് നല്‍കുന്നത് .എണ്ണൂറോളം കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും .മൂന്ന് ഘട്ടങ്ങളിലായിട്ടാണ് കോഴികളെ നല്‍കിയത്. ഇന്നലെ മൃഗാശുപത്രിയില്‍ രണ്ടാംഘട്ട വിതരണം നടന്നു . വിതരണോദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്. സിന്ധു നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ വി.ജി.പോറ്റി ,സീനിയര്‍ വെറ്റനറി സര്‍ജന്‍ ഡോ .എസ് .സുരേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു .ഇതുവരെ ലഭിക്കാത്തവര്‍ക്ക് മൂന്നാം ഘട്ടത്തില്‍ കോഴിയെ നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."