തെരുവുനാടകവും ബോധവല്‍ക്കരണ റാലിയും
വെള്ളറട: ആരോഗ്യവകുപ്പ് മലയോരമേഖലയില്‍ പകര്‍ച്ചപ്പനി ബോധവല്‍കരണ പരിപാടികള്‍ നടത്തി. ജില്ലാ മെഡിക്കല്‍ ഓഫിസിന്റെ നേതൃത്വത്തിലാണ് കലാപരിപാടികള്‍ നടത്തിയത്. തെരുവുനാടകം, ബോധവല്‍ക്കരണ റാലി, സെമിനാര്‍ എന്നിവ സംഘടിപ്പിച്ചു.
ഇന്നലെ വെള്ളറട സര്‍ക്കാര്‍ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കൊതുകുനിവാരണ സെമിനാര്‍ പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുജാതകുമാരി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സന്ദേശയാത്ര ബ്ലോക്ക് പ്രസിഡന്റ് സുജാതകുമാരി ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫിസര്‍ ഡോ. സുജ അധ്യക്ഷയായി. ബ്ലോക്ക് മെമ്പര്‍ മണലി സ്റ്റാന്‍ലി മുഖ്യപ്രഭാഷണം നടത്തി. പനിപുരാണം എന്ന പേരില്‍ ആനപ്പറ ജങ്ഷനില്‍ തെരുവുനാടകം നടത്തി. ഹെല്‍ത്ത് സ്റ്റാഫ് നഴ്‌സ് ബിനുഷ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സജീവ്, അനില്‍സിംഗ്, രാജീവ്, സനല്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."