സംസ്ഥാന ജൂനിയര്‍ സോഫ്റ്റ് ബോള്‍ ചാംപ്യന്‍ഷിപ്പ്: മലപ്പുറം, വയനാട് ക്വാര്‍ട്ടറില്‍
തിരുവനന്തപുരം: 23 മത് സംസ്ഥാന ബോയ്‌സ് ആന്‍ഡ് ഗേള്‍സ് ജൂനിയര്‍ സോഫ്റ്റ് ബോള്‍ ചാംപ്യന്‍ഷിപ്പില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മലപ്പുറം, കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.
പ്രാഥമിക റൗണ്ടില്‍ തിരുവനന്തപുരം പത്തനംതിട്ടയെയും (7-0), മലപ്പുറം കൊല്ലത്തെയും (8-0), ആലപ്പുഴ കാസര്‍കോടിനെയും (8-0), എറണാകുളം കോഴിക്കോടിനെയും (7-0), ആലപ്പുഴ പത്തനംതിട്ടയെയും (20-0), തിരുവനന്തപുരം കാസര്‍കോടിനെയും (12-1), എറണാകുളം പാലക്കാടിനെയും (5- 1) പരാജയപ്പെടുത്തി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ വയനാടും മലപ്പുറവും ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.
പ്രാഥമിക മത്സരങ്ങളില്‍ വയനാട് കോട്ടയത്തെയും (4-2), മലപ്പുറം പത്തനംതിട്ടയെയും (6-1), തിരുവനന്തപുരം എറുണാകുളത്തെയും (8-0), കണ്ണൂര്‍ കൊല്ലത്തെയും (16-8), ആലപ്പുഴ പാലക്കാടിനെയും (11-0), കാസര്‍കോട് എറണാകുളത്തെയും (9- 2) , മലപ്പുറം കൊല്ലത്തെയും (7-0) , വയനാട് കോഴിക്കോടിനെയും ( 11-1) പരാജയപ്പെടുത്തി.
പ്രാഥമിക റൗണ്ടിലെ ബാക്കി മത്സരങ്ങളും ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളും ഇന്ന് നടക്കും. നാളെ സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങളും സമ്മാനദാനവും നടക്കും.
ജൂണില്‍ തിരുപ്പതിയില്‍ നടക്കുന്ന ദേശീയ സോഫ്റ്റ് ബോള്‍ ചാംപ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ ഈ മത്സരത്തില്‍നിന്ന് തിരഞ്ഞെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."