HOME
DETAILS
MAL
റോഡ് നവീകരണത്തിന് ഫണ്ട് അനുവദിച്ചു
backup
March 17 2017 | 19:03 PM
നെടുമങ്ങാട്; അരുവിക്കര നിയോജക മണ്ഡലത്തിലെ രണ്ടു റോഡുകളുടെ നവീകരണത്തിനായി 5.60 കോടി രൂപ അനുവദിച്ചതായി കെ.എസ്.ശബരീനാഥന് എം.എല്‍.എ അറിയിച്ചു. വിതുര ചായം ബ്രാഞ്ച് റോഡിന് 2.40 കോടി രൂപയും ആര്യനാട് പേഴുംമൂട് റോഡിന് 3.20 കോടി രൂപയുമാണ് ബി.എം.ബി.സി തലത്തില്‍ നവീകരിക്കുന്നതിന് അനുവദിച്ചിട്ടുള്ളത്.
വിതുര ജങ്ഷനില്‍ നിന്നും ചായത്തേയ്ക്കുള്ള സ്പെഷ്യല്‍ പാക്കേജ് റോഡില്‍ എത്തുന്ന റോഡിനാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്. നെടുമങ്ങാട് ആര്യനാട് റോഡിനെ കാട്ടാക്കട കോട്ടൂര്‍ റോഡുമായും ബന്ധിപ്പിക്കുന്ന റോഡാണ് 3.5 കി.മീ ദൈര്‍ഘ്യമുള്ള ആര്യനാട് പേഴുംമൂട് റോഡ്. ഈ റോഡുള്ക്ക് ഭരണാനുമതിയും പ്രത്യേകാനുമതിയും ലഭിച്ചിട്ടുണ്ടെന്നും സാങ്കേതികാനുമതി ലഭിച്ചാല്‍ ടെണ്ടര്‍ നടപടികളിലേയ്ക്ക് കടക്കുമെന്നും എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."