പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ സമാപിച്ചു; മാഞ്ചസ്റ്ററിനും ടോട്ടനത്തിനും ചാംപ്യന്‍സ് ലീഗ് യോഗ്യത
ലണ്ടന്‍: പ്രീമിയര്‍ ലീഗിലെ ഈ സീസണിലെ മത്സരങ്ങള്‍ അവസാനിച്ചു. ഇന്നലെ നടന്ന മത്സരത്തില്‍ ലിവര്‍പൂള്‍ എതിരില്ലാത്ത നാലുഗോളുകള്‍ക്ക് ബ്രൈറ്റനെ പരാജയപ്പെടുത്തി. ലിവര്‍പൂളിനായി മുഹമ്മദ് സലാഹ്, ലോറന്, സോളങ്കെ, റോബര്ട്സണ് എന്നിവര്‍ ഗോളുകള്‍ നേടി. ബേണ്‍ മൗത്ത് 2-1 എന്ന സ്കോറിന് ബേണ്‍ലിയെ പരാജയപ്പെടുത്തി. ക്രിസ്റ്റല്‍ പാലസ് രണ്ടു ഗോളുകള്‍ക്ക് വെസ്റ്റ് ബ്രോംവിച്ചിനെ പരാജയപ്പെടുത്തി. എതിരില്ലാത്ത ഒരു ഗോളിന് ഹഡ്ഡര്സ്ഫീല്ഡിനെ ആഴ്സണല്‍ തോല്പിച്ചു.
ഒരു ഗോളിന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വാട്ഫോഡിനെ തോല്‍പ്പിച്ചു. റാഷ്ഫോഡാണ് മാഞ്ചസ്റ്ററിനെ വേണ്ടി ഗോള്‍ നേടിയത്. ന്യൂ കാസില്‍ യുനൈറ്റഡിനോട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ചെല്‍സി പരാജയപ്പെട്ടു. ഒരു ഗോളിന് മാഞ്ചസ്റ്റര്‍ സിറ്റി സതാംപ്ടണെ പരാജയപ്പെടുത്തി. 5-4 എന്ന സ്കോറിന് ടോട്ടനം ലെയ്സസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തി.
വെസ്റ്റ് ഹാം യുനൈറ്റഡ് 3-1 എന്ന സ്കോറിന് എവര്‍ട്ടനെ പരാജയപ്പെടുത്തി. 100 പോയിന്റുനേടി മാഞ്ചസ്റ്റര്‍ സിറ്റി ഒന്നാമതെത്തുകയും ചരിത്ര പോയിന്റ് സ്വന്തമാക്കുകയും ചെയ്തു. രണ്ടാം സ്ഥാനത്ത് നില്ക്കുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 81 പോയിന്റ് കരസ്ഥാമാക്കി. 77 പോയിന്റ് നേടി ടോട്ടനമാണ് മൂന്നാം സ്ഥാനത്തുള്ളത്. ഇതോടെ ആദ്യ മൂന്നു സ്ഥാനങ്ങളിലുള്ളവര്‍ ചാംപ്യന്‍സ് ലീഗിലേക്കുള്ള ടിക്കറ്റുറപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."