HOME
DETAILS
MAL
ഭക്ഷ്യധാന്യം കുഴിച്ചിട്ട സംഭവം: വകുപ്പുതല അന്വേഷണം ആരംഭിച്ചു
backup
March 17 2017 | 19:03 PM
അഞ്ചല്‍: കഴിഞ്ഞ ഓണക്കാലത്ത് വിതരണം ചെയ്യുവാനെത്തിച്ച ഭക്ഷ്യവസ്തുക്കള്‍ നശിച്ചുപോയതിനെത്തുടര്ന്ന് കുഴിച്ചിട്ട സംഭവത്തില്‍ വകുപ്പുതല അന്വേഷണം ആരംഭിച്ചു. അഞ്ചല്‍ മാവിളയില്‍ പ്രവര്‍ത്തിക്കുന്ന നന്മ സ്റ്റോറിലെ ഭക്ഷ്യവസ്തുക്കളാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ കുഴിച്ചിട്ടത്. പട്ടികജാതിപട്ടികവര്‍ഗ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തിന്റെ മേല്‍നോട്ടത്തിലാണ് നന്മസ്റ്റോര്‍ പ്രവര്‍ത്തിച്ചു വരുന്നത്.
മാധ്യമ വാര്‍ത്തകളിലൂടെ പുറത്തറിഞ്ഞ സംഭവത്തെക്കുറിച്ച് സഹകരണവകുപ്പ് ഉദ്യോഗസ്ഥര്‍ സഹകരണ സംഘം അധികൃതരില്‍ നിന്നും വിശദീകരണം ആവശ്യപ്പെടുകയും സ്ഥലം സന്ദര്‍ശിച്ച് തെളിവെടുക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."