പരേതന്‍ കാപ്പികുടിക്കുകയാണ്..!
കരുനാഗപ്പള്ളി: ആരോ കൊടുത്ത വ്യാജസന്ദേശത്തിന്റെ പേരില്‍ ജീവിച്ചിരുന്ന വൃദ്ധനെ പരേതനാക്കി. നാട്ടുകാരെയും പൊലീസിനെയും മുള്‍മുനയില്‍ നിര്‍ത്തിയ വൃദ്ധന ഒടുവില്‍ കണ്ടെത്തി. ഏതാനം ദിവസങ്ങള്‍ക്ക് മുന്‍പ് രാത്രി എട്ടിന് ദേശീയപാതയില്‍ വവ്വാക്കാവിന് വടക്ക് ചങ്ങന്‍കുളങ്ങരയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ വൃദ്ധന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചതായി കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനില്‍ സന്ദേശമെത്തി. അപകടം ഓച്ചിറ സ്റ്റേഷന്‍ പരിധിയില്‍ ആയതിനാല്‍ സന്ദേശം കരുനാഗപ്പള്ളിയില്‍ നിന്നും ഓച്ചിറ യിലെത്തി. വൃദ്ധന്‍ താമസിച്ചിരുന്ന ചങ്ങന്‍കുളങ്ങര ജയന്തി കോളനിയിലും സമീപ പ്രദേശങ്ങളിലും മറ്റും അന്വേഷണം നടത്തിയെങ്കിലും പരേതനെക്കുറിച്ച് ഒരു വിവരവും കിട്ടിയില്ല. ഒടുവില്‍ സഹോദരിയെ കണ്ടെത്തി വിവരം ധരിപ്പിക്കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ബന്ധുക്കളേയും കൊണ്ട് ആംബുലന്‍സുമായി പൊലിസ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേയ്ക്ക് പോയി. അവിടെയെത്തി അന്വേഷണം നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനിടെ ഇന്നലെ ഉച്ചയോടെ വൃദ്ധന്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഉണ്ടെന്നുള്ള സന്ദേശം ലഭിച്ചതോടെ അവിടെയെത്തിയപ്പോള്‍ക്കണ്ട കാഴ്ച പരേതനായ വൃദ്ധന്‍ കാപ്പിയും കുടിച്ചിരിക്കുന്നതാണ്. വാഹനാപകടത്തില്‍ പരിക്കേറ്റതല്ലാതെ ഒന്നും സംഭിച്ചില്ലായെന്നും മറ്റുമുള്ള വൃദ്ധന്റ മൊഴിയില്‍ ഒടുവില്‍ കേസ് തീര്‍പ്പാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."