HOME
DETAILS

തസ്രാക്ക് കാഴ്ച്ചകള്‍: വഴിയമ്പലത്തില്‍ തണല്‍ വിരിച്ച് കുള്ളാണ്ടിയുടെ പേരാല്‍

  
backup
May 14 2018 | 03:05 AM

%e0%b4%a4%e0%b4%b8%e0%b5%8d%e0%b4%b0%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b4%be%e0%b4%b4%e0%b5%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5

പാലക്കാട്: കിണാശ്ശേരി കനാല്‍പ്പാലം ബസ് സ്‌റ്റോപ്പിലിറങ്ങി വഴിയമ്പലത്തിലൂടെ തസ്രാക്കിലില്‍ പോകുന്നവര്‍ക്കും ഗ്രാമവാസികള്‍ക്കും തണലാവുകയാണ് കുളളാണ്ടിയുടെ പേരാല്‍. ധാരാളം ചില്ലകളായി പ്രദേശമെങ്ങും തണലേകുന്നു പേരാല്‍ ഇന്ന്. വയസായ കുളളാണ്ടി ഇരുപത് വര്‍ഷം മുന്‍പ് നട്ട അരയാലാണ് തണലൊരുക്കുന്നത്. കുള്ളാണ്ടി പന മുറിച്ച് വിറകുണ്ടാക്കാന്‍ പോയപ്പോള്‍ അവിടെ അരയാലും പേരാലും വേരോടെ നില്‍ക്കുന്നുണ്ടായിരുന്നു. പൊതുവെ അരയാല്‍ അമ്പങ്ങളിലാണ് കാണപ്പെടുന്നത് അതുകൊണ്ട് അദ്ദേഹം പേരാലാണ് തിരഞ്ഞെടുത്തത്


ഒരു കുഞ്ഞിനെ കിട്ടിയ സന്തോഷത്തില്‍ ആ പേരാലിനെ കനാല്‍പാലത്തില്‍ നട്ടു. ഒരാളുടെ വലിപ്പമുണ്ടായിരുന്നു അന്ന് മരത്തിന്. പണിക്ക് പോകുമ്പോഴും വരുമ്പോഴും അതിനെ വെളളം ഒഴിച്ചു പരിപാലിച്ചു. പേരാലിനെ പശുക്കള്‍ ഉപദ്രവിക്കാതിരിക്കാന്‍ കാട്ടില്‍ പോയി മുളകള്‍ കീറി കൊണ്ടുവന്ന് പേരാലിനു ചുറ്റും വേലി കെട്ടി അതിനെ സുരക്ഷിതമാക്കി. മുതുക്കാടാണ് കുളളാണ്ടിയുടെ വീട് പേരാലിനു താഴെയായാരുന്നു അദ്ദേഹത്തിന്റെ പെട്ടിക്കടയും ഉണ്ടായിരുന്നത്. ഒരി കുട്ടി വളരുന്നതു പൊലെ പേരാലിന്റെ വളര്‍ച്ചയെ അദ്ദേഹം കണ്ടു.


പേരാലിന്റെ തണലുളളതു കെണ്ട് എപ്പോഴും അവിടെ ആളുകളുണ്ടാകും കാറ്റും കൊണ്ട് ആവഴിയോരത്ത്. വെയില്‍ മാത്രമുളള സ്ഥലത്ത് കുറെ പേര്‍ക്ക് തണലേകാന്‍ ഇപ്പോള്‍ പേരാലുണ്ടവിടെ. ചില വൈദ്യശാലകള്‍ മരുന്നിനായി അതിന്റെ തൊലിയും പ്രദേശവാസികള്‍ അല്ലാത്ത ചിലര്‍ രാത്രി സമയങ്ങളില്‍ ഹോമത്തിനായി പേരാലിന്റെ കൊമ്പും മുറിച്ചു കൊണ്ടുപോകുന്നുണ്ട്. തന്റെ പേരാലിനെ ഉപദ്രവിക്കുന്നവനെ കുളളാണ്ടി കാത്തിരിക്കുകയാണ്. പേരാല്‍ തലമുറളോളം തണലേകണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. എന്നാല്‍ താന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ അതിനെ ആരെങ്കിലും ഇല്ലാതാക്കുമോ എന്നാണ് കുളളാണ്ടിയുടെ ഇപ്പോഴത്തെ ആശങ്ക.
വൈദ്യുതി ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി അതിന്റെ ചില്ലകളും മുറിച്ചു മാറ്റാറുണ്ട്. ഇതൊഴിച്ചാല്‍ പേരാലിന്റെ നിലനില്‍പ്പിന് യാതൊരു തടസവും ഇല്ല. ഇപ്പോള്‍ കുളളാണ്ടിക്ക് തൊണൂറ് വയസ്. കുറച്ചു ഒര്‍മ്മ കുറവുണ്ട് എന്നാലും ദിവസവും പേരാലിന്റെ ചുവട്ടില്‍ പോയിരിക്കും. നൂറ്റാണ്ടോളം തന്റെ പേരാല്‍ നിലനില്‍ക്കണം അതിലൂടെ എല്ലാവരും തന്നെ ഓര്‍ക്കണമെന്നുമാണ് കുളളാണ്ടിയുടെ മോഹം. വെയിലത്തുനടന്നു വന്ന് മരത്തിന്റെ ചുവട്ടില്‍ നില്‍ക്കുമ്പോള്‍ അത് വച്ച വ്യക്തിക്ക് നമ്മള്‍ അറിയാതെ മനസ്സില്‍ നന്ദി പറഞ്ഞി പോകും. തസ്രാക്കില്‍ നിന്ന് വെയിലത്തു നടന്നു വരുന്നവര്‍ക്ക് ആശ്വാസമായി കുളളാണ്ടിയുടെ പേരാല്‍ എന്നും അവിടെഉണ്ടാവും.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  4 minutes ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  34 minutes ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  43 minutes ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  an hour ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  an hour ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  2 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  2 hours ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  2 hours ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  3 hours ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  3 hours ago