'വര്‍ണാഭം'ചിത്രകലാ ക്യാംപ് സമാപിച്ചു
പാലക്കാട്: ഒ.വി വിജയന്‍ സ്മാരക സമിതിയും തിരുവാലത്തൂര്‍ കലാലയവും സംയുക്തമായി കുട്ടികള്‍ക്കായിസംഘടിപ്പിച്ച ചിത്രകലാ ക്യാംപ് 'വര്‍ണ്ണാഭം' സമാപിച്ചു. തസ്രാക്കിലെ ഒ.വി വിജയന്‍ സ്മാരകത്തില്‍ നടന്ന ദ്വിദിന ക്യാംപ് ചിത്രകാരിയും കേരള ലളിതകലാ അക്കാദമി എക്‌സിക്യൂട്ടിവ് അംഗവുമായ ശ്രീജ പള്ളം ഉദ്ഘാടനം ചെയ്തു.
വര്‍ണങ്ങള്‍ സമൂഹത്തിലെ അനീതികള്‍ക്കെതിരേ പ്രയോഗിക്കേണ്ട ആയുധങ്ങളായി മാറേണ്ടതുണ്ട് എന്ന് ഉദ്ഘാടനം ചെയ്ത് താന്‍ വരച്ച 'ആസിഫയുടെ നീതിയ്ക്കു വേണ്ടി' എന്ന ചിത്രത്തിലൂടെ ശ്രീജ പള്ളം രേഖപ്പെടുത്തി.
ഒ.വി വിജയന്‍ സ്മാരക സമിതി അംഗവും കൊടുമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ എസ്. ശൈലജ അധ്യക്ഷയായി.
ക്യാംപില്‍ നൂറോളം കുട്ടികള്‍ പങ്കെടുത്തു. പെന്‍സില്‍ ഡ്രോയിങ്, വാട്ടര്‍ കളര്‍, കാരിക്കേച്ചര്‍, കാര്‍ട്ടൂണ്‍, ഓയില്‍ പെന്റിങ് എന്നീ വിഷയങ്ങളിലായി നടന്ന വിവിധ സെഷനുകളില്‍ കോഴിക്കോട് 'ബിയോണ്ട് ദി ബ്ലാക്ക് ബോര്‍ഡ് ' എന്ന ചിത്രകലാ അധ്യാപക കൂട്ടായ്മയിലെ അംഗങ്ങളായ കൃഷ്ണന്‍ പാതിരിശ്ശേരി, ഹാറൂണ്‍ അല്‍ ഉസ്മാന്‍, സുരേഷ് ഉണ്ണി പൂക്കാട്, സതീഷ്‌കുമാര്‍ പാലോറ, സിഗ്‌നി ദേവരാജ് നേതൃത്വം നല്‍കി. ഇവര്‍ ഒ.വി വിജയന്റെ വിവിധ കഥാപാത്രങ്ങളെ ആസ്പദമാക്കി വരച്ച കാന്‍വാസ് ഒ.വി വിജയന്റെ സ്മരണകള്‍ക്കു മുന്‍പില്‍ സ്മാരകത്തിനായി സമര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."