ശംസുല്‍ ഉലമാ അവാര്‍ഡ് മെട്രോ മുഹമ്മദ് ഹാജിക്ക്
കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി ഓരോ വര്‍ഷങ്ങളിലും നല്‍കി വരുന്ന ശംസുല്‍ ഉലമാ അവാര്‍ഡിന് മെട്രോ മുഹമ്മദ് ഹാജി തിരഞ്ഞെടുക്കപ്പെട്ടു. മത സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ മേഖലകളില്‍ നല്‍കിയ സംഭാവനകളെ പരിഗണിച്ചാണ് അവാര്‍ഡ്. ജീവിതത്തിന്റെ ഭൂരിഭാഗവും പൊതുസേവനങ്ങള്‍ക്കു വേണ്ടി നീക്കി വച്ച അദ്ദേഹം ഇന്ത്യക്ക് പുറമെ ഗള്‍ഫ് ,മലേഷ്യ, സിംഗപ്പൂര്‍, തായലാന്റ്, ഹോങ്കോങ്ങ് ,തുടങ്ങിയ രാജ്യങ്ങളില്‍ സേവനം ചെയ്തു.
ഡല്‍ഹി സൗത്ത് ഇന്ത്യന്‍ അസോസിയേഷന്‍ സാംസ്‌കാരിക വേദിയുടെ അവാര്‍ഡ് കേന്ദ്ര മന്ത്രി മല്ലികാര്‍ജുന കാര്‍ഗയില്‍ നിന്നു ഏറ്റു വാങ്ങിയിട്ടുണ്ട്. ഗവര്‍ണര്‍ ശങ്കരനാരായണില്‍ നിന്നു പ്രവാസി ലീഗ് സംസ്ഥാന അവാര്‍ഡ്, 2007 ല്‍ കാരുണ്യദര്‍ശന അവാര്‍ഡ് , പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക അവാര്‍ഡുകള്‍ എന്നിവക്ക് പുറമെ നിരവധി കേന്ദ്ര സംസ്ഥാന അവാര്‍ഡുകളും അദ്ദേഹത്തെ തേടിയെത്തിട്ടുണ്ട്.
നിലവില്‍ സുപ്രഭാതം, ചന്ദ്രിക, ദര്‍ശന ടി.വി, സുന്നി അഫ്കാര്‍ എന്നിവയുടെ ഡയറക്ടറാണ്, എസ്.വൈ.എസ്, മദ്‌റസ മാനേജ് മെന്റ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്, ന്യൂനപക്ഷ സമിതി സംസ്ഥാന ട്രഷറര്‍ എന്നീ സ്ഥാനങ്ങള്‍ക്കു പുറമേ ചിത്താരി ജമാ അത്ത് പ്രസിഡന്റ് സ്ഥാനത്ത് 25 വര്‍ഷവും കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് സ്ഥാനത്ത് 15 വര്‍ഷവുമായി സേവനം തുടരുകയാണ്.
കൂടാതെ എസ്.വൈ.എസ്, എസ്.എം.എഫ് ജില്ലാ ട്രഷറര്‍ സ്ഥാനങ്ങളിലും പ്രവര്‍ത്തിച്ച് വരുന്നു. മലപ്പുറം കൂരിയാട് നടന്ന സമസ്ത 85ാം വാര്‍ഷികത്തിനും ആലപ്പുഴയില്‍ നടന്ന സമസ്ത തെണ്ണൂറാം വാര്‍ഷിക സമ്മേളനത്തിനും സ്വാഗത സംഘം ട്രഷററായും സേവനം കാഴ്ച വച്ചു.
ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന റമദാന്‍ പ്രഭാഷണ വേദിയില്‍ വച്ച് അവാര്‍ഡ് കൈമാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."