സമസ്ത പൊതുപരീക്ഷ: സഊദിതല റാങ്ക് വിജയികളെ പ്രഖ്യാപിച്ചു
റിയാദ്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് (എസ്.കെ.ഐ.എം.വി.ബി) നടത്തിയ പൊതുപരീക്ഷയിലെ സഊദി നാഷണല്‍ തല വിജയികളെ പ്രഖ്യാപിച്ചു. അഞ്ചാം തരത്തില്‍ സഈദ മുഹമ്മദ് ഇല്ലിക്കല്‍ (മദ്‌റസത്തുല്‍ ആലമിയ്യ അല്‍നൂര്‍, ജിദ്ദ), ഏഴാം തരത്തില്‍ ഷംല റഫീഖ് മച്ചിങ്ങല്‍ (മദ്‌റസത്തുല്‍ ആലമിയ്യ അല്‍നൂര്‍, ജിദ്ദ), നജ മറിയം ഏ.കെ (തര്‍ബിയ്യത്തുല്‍ ഇസ്‌ലാം മദ്‌റസ ദമാം), 10ാം തരത്തില്‍ ഷബ ബഷീര്‍ ഏ.ടി (റായത്തുല്‍ ഇസ്‌ലാം മദ്‌റസ, റിയാദ്) എന്നിവര്‍ സഊദി നാഷണല്‍ തലത്തില്‍ ഒന്നാം റാങ്ക് നേടി.
[caption id="attachment_534583" align="alignleft" width="373"] രണ്ടാം റാങ്ക് നേടിയവര്‍[/caption]
അഞ്ചാം തരത്തില്‍ അജ്മല്‍ സലാം (മദ്‌റസത്തുല്‍ ആലമിയ്യ അല്‍നൂര്‍, ജിദ്ദ) രണ്ടാം റാങ്കും, ഫാത്വിമ ഹുദ (റായത്തുല്‍ ഇസ്‌ലാം മദ്‌റസ, റിയാദ്) മൂന്നാം റാങ്കും നേടി.
ഏഴാം തരത്തില്‍ ഫാത്വിമ സഫ (അല്‍ മദ്‌റസത്തുല്‍ ബുഖാരി, മക്ക) രണ്ടാം റാങ്കും ആയിഷ ഫിദ അബ്ദുല്‍ റഹ്മാന്‍ (മദ്‌റസത്തുല്‍ ആലമിയ്യ അല്‍നൂര്‍, ജിദ്ദ) എന്നിവര്‍ മൂന്നാം റാങ്കും നേടി.
വിജയികളെ സമസ്ത കേരള ഇസ്‌ലാമിക് സെന്റര്‍ (എസ്.കെ.ഐ.സി) സഊദി നാഷണല്‍ കമ്മിറ്റി അഭിനന്ദി ച്ചു.
വിജയികള്‍ക്ക് ഷീല്‍ഡും ഗോള്‍ഡ് മെഡലും നല്‍കുമെന്നു എസ്.കെ.ഐ.സി സഊദി നാഷണല്‍ കമ്മിറ്റി ഭാരവാഹികളായ അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, അലവിക്കുട്ടി ഒളവട്ടൂര്‍, അബ്ദുറഹ്മാന്‍ മൗലവി ഓമാനൂര്‍, സൈദു ഹാജി മൂന്നിയൂര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."