സ്കൂളിലെ ജൈവകൃഷി വിളവെടുത്തു
ചെത്തല്ലൂര്‍: വടശ്ശേരിപ്പുറം സര്‍ക്കാര്‍ ഹൈസ്കൂള്‍ ജൈവകൃഷിതോട്ടത്തില്നിന്ന് വിളവെടുത്ത വിഷരഹിത ജൈവ പച്ചക്കറി വില്പന മേള ഗ്രാമത്തിന് ഉത്സവമായി. 200ലധികം ഗ്രോബാഗുകളിലായി സ്കൂള്‍ കെട്ടിടത്തിന് മുകളില്‍ പ്രത്യേകം സജ്ജീകരിച്ചസ്ഥലത്താണ് കൃഷിയിറക്കിയത്.
ശക്തമായ വേനലിലും അതിജീവിച്ച കിട്ടിയ ഉല്പന്നം പരിരക്ഷിക്കാന്‍ കുട്ടികള്‍ തന്നെയായിരിന്നു നേതൃത്വംനല്‍കിയത്.
ഉല്പന്നങ്ങളുടെ വില്പന മേള മണ്ണാര്‍ക്കാട് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഇ.കെ. യൂസഫ് ഉദ്ഘാടനം ചെയ്തു. കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് അംഗം അക്കര ഹമീദ് ആദ്യ വില്പന ഏറ്റുവാങ്ങി.
കൃഷി ഓഫിസര്‍ ശാന്തിനി, നാട്ടുകല്‍ എസ്.ഐ. മോഹനന്.എ.എസ്.ഐ. മണികണ്ഠന്. ഹെഡ്മിസ്ട്രസ് ജോളി ജോസഫ്, സമദ് നാലക ത്ത്, ആരിഫ്, കരീം നേതൃത്വം നല്കി. വിവിധ തരം ചീരകള്‍, പാലക്ക്, വെണ്ട, പാവല്‍,പയര്‍,എന്നിവയുടെ വില്പനയാണ് നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."