എസ്റ്റേറ്റിലെ അക്രമം; നടപടിയെടുത്തില്ലെങ്കില്‍ പ്രക്ഷോഭം
ചീമേനി: ചീമേനി പ്ലാന്റേഷന് കോര്പറേഷന് തുറവ് ഡിവിഷനില്‍ കഴിഞ്ഞ ബുധനാഴ്ച വനിതാ തൊഴിലാളികള്‍ക്കു നേരെയുണ്ടായ അക്രമത്തിനു നേതൃത്വം നല്‍കിയവര്‍ക്കെതിരേ നടപടിയെടുത്തില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് തൊഴിലാളി യൂനിയന്‍ നേതാക്കള്‍.
തുറവ് ഡിവിഷനു കീഴില്‍ ചാനടുക്കം കിഴക്കേനിയില് പ്ലാന്റേഷന്റെ അധീനതയിലുള്ള സ്ഥലത്തു പണിയെടുക്കാന്‍ ചെന്ന സ്ത്രീ തൊഴിലാളികളെ പ്രദേശവാസിയുടെ നേതൃത്വത്തില്‍ ഒരു സംഘമാളുകള്‍ അക്രമിച്ചതായാണ് ആരോപണം. പ്ലാന്റേഷന് അതിര്‍ത്തിയിലുള്ള അരയേക്കറോളം സ്ഥലത്തു സ്വകാര്യ വ്യക്തി ഉടമസ്ഥാവകാശം ഉന്നയിച്ചു നടത്തിയ കൈയേറ്റത്തില്‍ രണ്ടു സ്ത്രീകള്‍ക്കു സാരമായ പരുക്കേറ്റതായും ഇതു സംബന്ധമായി ചീമേനി പൊലിസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ തുടര്‍നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി യൂനിയന്‍ നേതാക്കളായ രത്നമ്മ, ഗൗരി എന്നിവര്‍ പറഞ്ഞു. രണ്ടു ദിവസത്തിനകം നടപടിയെടുത്തില്ലെങ്കില്‍ ചൊവ്വാഴ്ച തോട്ടം തൊഴിലാളികളുടെ നേതൃത്വത്തില്‍ പൊലിസ് സ്റ്റേഷന് മാര്‍ച്ചും ധര്‍ണയും നടത്തും. സംഭവത്തില്‍ അടിയന്തിരനടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് യൂനിയന്‍ നേതാക്കള്‍ വനിതാ കമ്മിഷനു പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."