HOME
DETAILS
MAL
പന്നിയൂര്‍ വരാഹമൂര്‍ത്തി ക്ഷേത്രത്തില്‍ വരാഹ ജയന്തി ആഘോഷിച്ചു
backup
March 17 2017 | 19:03 PM
ആനക്കര: പന്നിയൂര്‍ വരാഹ മൂര്‍ത്തി ക്ഷേത്രത്തിലെ വരാഹ ജയന്തി ആഘോഷത്തിന്റെ ഭാഗമായി നടന്ന ലക്ഷദീപം നടത്തി. പന്നിയൂര്‍ ക്ഷേത്രത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ലക്ഷം ദീപം നടക്കുന്നത്.
ഉച്ചമുതല്‍ തന്നെ ക്ഷേത്രത്തിന്റെ ചുറ്റും തയ്യാറാക്കിയ സ്റ്റാന്റുകളിലും മറ്റും ചിരാതുകള്‍ നിരത്തി തുടങ്ങിയിരുന്നു.
വൈകിട്ട് ദീപാരാധനക്ക് മുന്നോടിയായി ശ്രീലകത്തില്‍ നിന്ന് തന്ത്രി ബ്രഹ്മശ്രി കല്‍പ്പുഴ ശങ്കരന് നമ്പൂതിരിപ്പാട് പകര്‍ന്നു നല്കിയ ദീപം സുരേഷ് ഗോപി എം.പി സമര്‍പ്പിച്ചതോടെ ഭക്തര്‍ ചിരാതുകളില്‍ തിരിതെളിയിച്ചു.
കോഴിക്കോട് രാജ മഹാമഹിമശ്രി സാമൂതിരിരാജ മുഖ്യാഥിതിയായിരുന്നു.
പന്നിയൂര്‍ വരാഹമൂര്‍ത്തി ക്ഷേത്രത്തിലെ അന്നദാനവും ലക്ഷ ദീപവും സ്ത്രീകൂട്ടായ്മയുടെ വിജയമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."