ജില്ലാതല വികസനമിഷന്റെ ജില്ലാതല പ്രഖ്യാപനം ഇന്ന് ശ്രീകൃഷ്ണപുരത്ത്
പാലക്കാട്: സംസ്ഥാന സര്‍ക്കാര്‍ തുടക്കമിട്ട നവകേരള മിഷന്റെ ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലുമുള്ള ഏകോപന പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച ജില്ലാതല വികസന മിഷന്റെ ജില്ലാതല പ്രഖ്യാപനം ഇന്ന് നടക്കും. ശ്രീകൃഷ്ണപുരം ബാപ്പുജി പാര്‍ക്കില്‍ വൈകിട്ട് നാലിന് നടക്കുന്ന പരിപാടി പി. ഉണ്ണി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി അധ്യക്ഷയാവും. വൈസ് പ്രസിഡന്റ് ടി.കെ നാരായണദാസ്, ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി പങ്കെടുക്കും. ജില്ലയിലെ മുഴുവന്‍ തദ്ദേശഭരണ സ്ഥാപനങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും സന്നദ്ധ സംഘടനകളും പൊതുജനങ്ങളും പരിപാടിയില്‍ പങ്കെടുക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ നടന്ന വികസന മിഷന് രൂപീകരണ യോഗത്തില്‍ അതത് മേഖലകളുടെ ജില്ലാതല ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട മിഷനുകളുടെ കോഡിനേറ്റര്‍മാരായി തിരഞ്ഞെടുത്തിരുന്നു.
ജില്ലാതല കോഡിനേറ്ററായി ശുചിത്വമിഷന് കോഡിനേറ്ററെ ചുമതലപ്പെടുത്തുകയും ചെയ്തു. ഹരിത കേരളം - പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍, ആര്‍ദ്രം-ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം), ലൈഫ് - പ്രൊജക്ട് ഡയറക്ടര്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം - ഡെപ്യൂട്ടി ഡയറക്ടര്‍, വിദ്യാഭ്യാസം എന്ന പ്രകാരമാണ് മിഷന് രൂപീകരിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."