തമിഴ്‌നാട് ബസ് ജീവനക്കാരെ മര്‍ദിച്ച കേസിലെ പ്രതികള്‍ മാല മോഷണക്കേസിലും പ്രതികള്‍
ആലത്തൂര്‍: തമിഴ്‌നാട് ബസ് ജീവനക്കാരെ മര്‍ദ്ദിച്ച കേസിലെ പ്രതികള്‍ മാല മോഷണക്കേസിലെ പ്രതികളാണെന്ന് തെളിഞ്ഞു. കഴിഞ്ഞ ദിവസം ചിറ്റിലഞ്ചേരിയില്‍ നടന്ന ബസ് ജീവനക്കാരെ ആക്രമിച്ച കേസിലെ അഞ്ചു പ്രതികളില്‍ നാലു പേരെ ആലത്തൂര്‍ പൊലിസ് അറസ്റ്റ് ചെയ്തു.
ഇവരില്‍ പ്രതികളായ രണ്ടു പേര്‍ മാലമോഷണക്കേസിലും പ്രതികളാണ്. മാല മോഷ്ടിച്ച് വാടകക്ക് എടുത്ത കാറില്‍ അടിച്ച് പൊളിക്കുകയായിരുന്നു. തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് തിരുപ്പൂര്‍- ഗുരുവായൂര്‍ ബസ് ജീവനക്കാരെ 13ന് രാത്രി കാറില്‍ പിന്‍തുടര്‍ന്ന് തടഞ്ഞ് മര്‍ദിക്കുകയായിരുന്നു.
എലവഞ്ചേരി ബാലകൃഷ്ണന്‍ മകന്‍ അഗിത്(22), വിത്തിനശ്ശേരി മണ്ണാലക്കാട് കുട്ടിരാമന്‍ മകന്‍ നികേഷ്(24), വിത്തിനശ്ശേരി മനക്കല്‍ വീട് കൃഷ്ണന്‍ മകന്‍ ധനേഷ്(27), നെന്മാറ കുമാരന്‍ മകന്‍ മനുകുമാര്‍(24) എന്നിവരാണ് അറസ്റ്റിലായത്. ഒന്നാം പ്രതി മഹേഷിനെ പിടികിട്ടിയിട്ടില്ല.
ഇവരില്‍ അഗിതും നികേഷും മുരിങ്ങമലയിലും, വെമ്പല്ലൂരും നടന്ന മാലമോഷണ കേസിലെ പ്രതികളാണ്. വെള്ള സ്‌കൂട്ടറില്‍ സഞ്ചരിച്ച് സ്ത്രീകളുടെ കഴുത്തില്‍നിന്നും ഇരുപത്തി ഒന്നര ഗ്രാമും പത്ത് ഗ്രാമും വരുന്ന മാാലകള്‍ തട്ടിപ്പറിക്കുകയായിരുന്നു. വിറ്റ മാലകള്‍ നെന്മാറ സ്വര്‍ണക്കടയില്‍നിന്ന് കണ്ടെടുത്ത് കോടതിയില്‍ ഹാജറാക്കി.
ബസ് ജീവനക്കാരെ മര്‍ദിച്ച കേസില്‍ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുന്നതിന്നിടക്കാണ് മാലമോഷണക്കേസിന്നും തുമ്പുണ്ടായത്. കൊടുവായൂരില്‍ നടന്ന മാലമോഷണം അഗിതിന്റെ പൊട്ടിയ പല്ലാണ് അടയാളമായത്.
തമിഴ്‌നാട് ബസ് ജീവനക്കാരായ പൊള്ളാച്ചി രാമസ്വാമി മകന്‍ ശ്രീനിവാസന്‍(57), പൊള്ളാച്ചി വേലുച്ചാമി മകന്‍ പളനിസ്വാമി(40), യാത്രക്കാരനായ വടക്കഞ്ചേരി കൊന്നഞ്ചേരി വേലായുധന്‍ മകന്‍ മനു(27), ഗുരുവായൂര്‍ ശാന്തിമഠത്തില്‍ കച്ചവടം ചെയ്യുന്ന കൊച്ചപ്പന്‍ മകന്‍ പാണ്ടി(40) എന്നിവരെ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ ചിറ്റിലഞ്ചേരിയില്‍ 13ന് രാത്രി എട്ടിന് മര്‍ദിച്ചെന്നാണ് കേസ്.
കൊല്ലങ്കോട് സി.ഐ.സലീഷ് ശങ്കര്‍, ആലത്തൂര്‍ എസ്.ഐ. അനീഷ്, എ.എസ്.ഐ മുഹമ്മദ് കാസിം, സിവില്‍ പൊലിസ് ഓഫിസര്‍മാരായ സൂരജ്, മണികണ്ഠന്‍ വ്യാഴാഴ്ചയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."