HOME
DETAILS
MAL
ചികിത്സാ സഹായം തേടുന്നു
backup
June 25 2016 | 23:06 PM
കോഴിക്കോട്: ഇരു വൃക്കകളും തകരാറിലായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാഴയൂര്‍ പഞ്ചായത്തിലെ അഴിഞ്ഞിലം വള്ളിക്കാട്ട് പാടം ആയിഷ ചികിത്സാ സഹായം തേടുന്നു. ആയിഷയുടെ പിതാവ് വൃക്ക നല്കാന് സന്നദ്ധനായിട്ടുണ്ടെങ്കിലും ചികിത്സയ്ക്ക് ഏകദേശം 15 ലക്ഷത്തോളം രൂപ ആവശ്യമായി വരും. ഭര്‍ത്താവും രോഗിയായ മാതാവും പറക്കമുറ്റാത്ത ഒരു കുഞ്ഞും അടങ്ങിയ ആയിഷയുടെ കുടുംബം തുച്ഛ വരുമാനം കൊണ്ടാണ് ജീവിക്കുന്നത്. ഇവരെ സഹായിക്കാന്‍ വാര്‍ഡ് അംഗം കെ. ജിജേഷ് ചെയര്‍മാനായി ആയിഷ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഫെഡറല്‍ ബാങ്ക് രാമനാട്ടുകര ബ്രാഞ്ചില്‍ യെ അ/ഇ ിീ: 14650100126164 (ശളരെ രീറല: ളറൃഹ0001465) അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ചികിത്സയ്ക്കായി സുമനസുകള്‍ കനിയുമെന്ന ഏക പ്രതീക്ഷയിലാണ് ആയിഷയും കുടുംബവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."