തീരദേശത്ത് പാര്‍ട്ടി ഗ്രാമമുണ്ടാക്കാന്‍ സി.പി.എം ശ്രമമെന്ന് ലീഗ്
തിരൂര്‍: തീരദേശത്തു പാര്‍ട്ടി ഗ്രാമമുണ്ടാക്കാന്‍ സി.പി.എം സമാധാനജീവിതം നയിക്കുന്നവരെപ്പോലും വേട്ടയാടുകയാണെന്നു മുസ്ലിം ലീഗ്.
കൂട്ടായി പള്ളിവളപ്പില്വച്ച് ഉണ്യാല്‍ സ്വദേശി ആലിഹാജിന്റെ പുരക്കല്‍ മൊയ്തീന് ബാവയുടെ മകന് അര്‍ഷാദിനെ (23) മാരകമായി വെട്ടിപ്പരുക്കേല്‍പ്പിച്ചത് ഇതിന്റെ ഭാഗമാണെന്നും ലീഗ് ആരോപിച്ചു.
കൈയിനും കാലിനും മാരകമായി വെട്ടേറ്റ അര്‍ഷാദ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇദ്ദേഹം വര്‍ഷങ്ങളായി കൂട്ടായിയില്‍ സഹോദരിയുടെ വീട്ടിലാണ് താമസിക്കുന്നത്. ഇവരുടെ വീട് നേരത്തെ തകര്‍ക്കുകയും കൊള്ളയടിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഇവരുടെ കുടുംബം കൂട്ടായിയിലേക്കു താമസം മാറ്റിയിരുന്നതെന്നു ലീഗ് നേതാക്കള്‍ പറഞ്ഞു.
എറണാകുളത്ത് മൊബൈല്‍ കടയില്‍ ജോലി ചെയ്യുന്ന അര്‍ഷാദ് രണ്ടു ദിവസം മുന്‍പാണ് നാട്ടിലെത്തിയിരുന്നത്. ആലിന്ചുവട്ടിലേക്കു മാര്‍ച്ച് നടത്താന്‍ സി.പി.എമ്മിനു പൊലിസ് അനുവാദം നല്കിയാല് വലിയ അക്രമങ്ങളുണ്ടാകുമെന്നും ഇത്തരത്തില്‍ മുന്നോട്ടുപോയാല്‍ പാര്‍ട്ടി നേരിടുമെന്നും ലീഗ് നേതാക്കളായ എം.പി അഷ്റഫ്, ഇസ്മാഈല്‍ പത്തമ്പാട്, കെ. സലാം, കെ.പി അലിക്കുട്ടി, കെ.എം നൗഫല്‍, കെ.എന്‍ ഹക്കീം തങ്ങള്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."