വാട്ടര്‍ ഫില്‍റ്ററും കൂളറും സ്ഥാപിച്ചു
കുന്നംകുളം: കുന്നംകുളം പ്രൈവറ്റ് ബസ്സ് സ്റ്റാന്റില്‍ പൊതുജനങ്ങള്‍ക്ക് സൗജന്യമായി കുടിവെള്ളം ലഭ്യമാക്കുന്നതിനായി ഷെയര്‍ ഏന്‍ഡ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വാട്ടര്‍ ഫില്‍റ്ററും കൂളറും സ്ഥാപിച്ചു.
യാത്രകാരുടേയും ബസ്സ് ജീവനകാരുടേയും ദീര്‍ഘകാലത്തെ ആവശ്യമായിരുന്നു ബസ് സ്റ്റാന്‍ഡിനുള്ളില്‍ കുടിവെള്ളം ലഭ്യമാക്കുക എന്നത്. ഇതിന് ആവശ്യമായ വെള്ളവും കൂളര്‍ പ്രവര്‍ത്തിപ്പിക്കുവാനുള്ള വൈദ്യുതിയും സമീപത്തെ കോമള ഹോട്ടല്‍ സൗജന്യമായാണ് നല്‍കുന്നത്.
രാവിലെ 7:30 മുതല്‍ വൈകീട്ട് 7:30 വരെ ഇവിടെ നിന്ന് വെള്ളം ലഭിക്കുക. അറുപതിനായിരം രൂപ ചിലവഴിച്ചാണ് ഷെയര്‍ ഏന്‍ഡ് കെയര്‍ പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. കുന്നംകുളം നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന് കൂളറിന്റെ സമര്‍പ്പണം നിര്‍വഹിച്ചു. ഷെയര്‍ ഏന്‍ഡ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡണ്ട് ലെബീബ് ഹസ്സന് അധ്യക്ഷനായ ചടങ്ങില്‍ നഗരസഭ വൈസ് ചെയര്മാന് പി.എം സുരേഷ്, എസ്.ഐ എ.യു ഷാജഹാന്, ചേബര്‍ ഓഫ് കോമേഴ്സ് പ്രസിഡണ്ട് കെ.പി സാക്സണ്‍, നഗരസഭ സ്ഥിരം സമതി അധ്യക്ഷന്മാരായ ഷാജി ആലിക്കല്‍, സുമാ ഗംഗാധരന്, ഗീത ശശി സി.ഗിരീഷ് കുമാര്‍, എം.ബിജുബാല്‍, സി.കെ അനൂജ് , എം.വി ഉല്ലാസ്സ് , ഷമീര്‍ ഇഞ്ചിക്കാലയില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."