HOME
DETAILS

വധു വരന്‍മാര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണംവിട്ട് അപകടം: ഏഴു പേര്‍ക്ക് പരുക്ക്

  
backup
May 14 2018 | 05:05 AM

%e0%b4%b5%e0%b4%a7%e0%b5%81-%e0%b4%b5%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a

 

കൊടുങ്ങല്ലൂര്‍: വധു വരന്‍മാര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് രണ്ട് ബൈക്കുകളിലും കാല്‍നടക്കാരിയായ സ്ത്രീയെയും ഇടിച്ചു അപകടത്തില്‍ 7 പേര്‍ക്ക് പരുക്ക്. കൊടുങ്ങല്ലൂര്‍ ബൈപാസിലെ കോട്ടപ്പുറം ടോള്‍ ജങ്ങ്ഷനില്‍ ഇന്നലെ വൈകീട്ടായിരുന്നു അപകടം. ബൈക്ക് യാത്രക്കാരായ വരാപ്പുഴ നെല്ലിക്ക തെറ്റയില്‍ ലാല്‍ വര്‍ഗ്ഗീസ് (32), ഭാര്യ സ്റ്റെ റിന്‍ (27), മകന്‍ സെനസ്റ്റിന്‍ ലാല്‍ (2), കോട്ടപ്പുറം ചേരമാന്‍ തുരുത്തില്‍ സിബിന്‍ സ്റ്റീഫന്‍ (27), കാല്‍നടയാത്രക്കാരിയായ കോട്ടപ്പുറം കല്ലറക്കല്‍ ലിസി മൈക്കിള്‍ (50), കാറിലെ യാത്രക്കാരായ നിലമ്പൂര്‍ വെങ്ങാലയില്‍ രവീന്ദ്രന്‍ ഭാര്യ പുഷ്പ (53), കോഴിക്കോട് ഉള്ളാടന്‍ കുഴിയില്‍ വിജയന്‍ ഭാര്യ വസന്ത (54) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ രണ്ട് വയസ്സ് കാരിയായ കുട്ടിയെ വിദഗ്ദ ചികിത്സയ്ക്ക് എറണാകുളത്തേക്ക് കൊണ്ട് പോയി. ബാക്കിയുള്ള എല്ലാവരും മെഡികെയര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കാര്‍ യാത്രക്കാരായ വധു വരന്‍മാര്‍ക്ക് പരുക്കുകളില്ല. കായംകുളത്ത് നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിനിടയാക്കിയത്. ടോളിലെ യു ടേണ്‍ തിരിയാന്‍ കാത്ത് നിന്നിരുന്ന ബൈക്ക് യാത്രക്കാരനെ ആദ്യം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കുടുംബവുമായി പോവുകയായിരുന്ന രണ്ടാമത്തെ ബൈക്കിനെയും ഇടിച്ചു കുടാതെ വഴിയോരത്ത് കൂടെ കാല്‍നടയാത്ര ചെയ്തിരുന്ന സ്ത്രീയെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഓടി കൂടിയ നാട്ടുകാര്‍ ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം; കലാശക്കൊട്ട് 'മാസ്' ആക്കാന്‍ മുന്നണികള്‍ 

Kerala
  •  a month ago
No Image

ദുരന്തഭൂമിയിലെ ഉദ്യോഗസ്ഥ ധൂർത്ത്; പല ബില്ലുകളും മുമ്പേ മാറിയെന്ന് സൂചന

Kerala
  •  a month ago
No Image

വിഡിയോ പാലക്കാട്ടെ പ്രചാരണായുധമാക്കി യു.ഡി.എഫ്

Kerala
  •  a month ago
No Image

പേജര്‍ ആക്രമണത്തിന് പിന്നില്‍ ഇസ്‌റാഈല്‍ തന്നെ; സമ്മതിച്ച് നെതന്യാഹു

International
  •  a month ago
No Image

കുട്ടികളുടെ ഇന്റർനെറ്റ് ദുരുപയോഗം: പൊലിഞ്ഞത് 38 ജീവൻ

Kerala
  •  a month ago
No Image

ചേലക്കരയിൽ വർഗീയ ലഘുലേഖയുമായി ന്യൂനപക്ഷ മോർച്ച: രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണമെന്ന് ആഹ്വാനം

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-11-2024

PSC/UPSC
  •  a month ago
No Image

റഷ്യൻ തലസ്ഥാനത്തെ ലക്ഷ്യമിട്ട് യുക്രൈൻ ഡ്രോൺ ആക്രമണം; തൊടുത്തത് 34 ഡ്രോണുകൾ

International
  •  a month ago
No Image

വനിതാ സുഹൃത്ത് ബൈക്കിൽ നിന്ന് വീണു മരിച്ചു, യുവാവ് അറസ്റ്റിൽ

National
  •  a month ago
No Image

ഭോപ്പാൽ; മലയാളി സൈനികൻ താമസ സ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

latest
  •  a month ago