സഹജീവികളോട് കരുണ കാണിക്കുന്നവര്‍ ദൈവത്തിന്റെ കല്പനകളെയാണ് അനുസരിക്കുന്നത്
വാടാനപ്പള്ളി: സഹജീവികളോട് കരുണ കാണിക്കുന്നവര്‍ ദൈവത്തിന്റെ കല്പനകളെയാണ് അനുസരിക്കുന്നതെന്ന് മുരളിനാരായണന്. ഭക്ഷണം കഴിക്കാനും വസ്ത്രം ധരിക്കാനും ഇല്ലാതെ ദുരിതമനുഭവിക്കുന്ന ആദിവാസികളെ സഹായിക്കാന്‍ എല്ലാ മലയാളികളും മുന്നിട്ടിറങ്ങണമെന്നും സഹജീവികളായ ആദിവാസികളുടെ പട്ടിണിയും ദുരിതവും കണ്ടില്ലന്ന് നടിക്കുന്നവര്‍ സമൂഹത്തിന്റെ ശാപമാണന്നും ഗിന്നസ് മുരളിനാരായണന് പറഞ്ഞു. ആദിവാസി ഊരുകളിലേക്ക് ഭക്ഷ്യധാന്യവും വസ്ത്രങ്ങളും എത്തിച്ച് നല്കുന്ന തളിക്കുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സൗഹൃദ കൂട്ടായ്മക്ക് വേണ്ടി സി.എച്ച് ഓര്‍ഫനേജ് കമ്മിറ്റി ഭാരവാഹികള്‍ ശേഖരിച്ച വസ്ത്രങ്ങള്‍ ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരാലംഭരായ സഹജീവികളോട് കരുണകാണിക്കന്നവര് ദൈവത്തിന്റെ കല്പനകളെ അനുസരിക്കുന്നവരാണന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
അറബി അധ്യാപക സംഘടനയുടെ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുത്ത ജാഫര്‍ മാഷെ ആദരിച്ചു. ഓര്‍ഫനേജ് പ്രസിഡന്റ് പി.എം ഖാലിദ് അധ്യക്ഷനായി. എ.എ ഷാഹു, മുഹമ്മദ് സാബിര്‍, ജാബിര്‍, മിജു തളിക്കുളം തുടങ്ങിയവര്‍ പ്രസംഗിച്ചു. ജമ്പാര്‍ അറക്കല്‍ സ്വാഗതവും നൗഷാദ് തളിക്കുളം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."