HOME
DETAILS

കുരുത്തോലകളില്‍ കൗതുകക്കാഴ്ചകള്‍ ഒരുക്കി സുബ്രഹ്മണ്യന്‍

  
backup
May 14 2018 | 05:05 AM

%e0%b4%95%e0%b5%81%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%b2%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%97%e0%b4%a4%e0%b5%81%e0%b4%95%e0%b4%95%e0%b5%8d

 

പുത്തന്‍ചിറ: കുരുത്തോലകളില്‍ കൗതുകകാഴ്ചകള്‍ തീര്‍ത്തു സുബ്രഹ്മണ്യന്‍ വിസ്മയമാകുന്നു. പുത്തന്‍ചിറ പുളിയിലക്കുന്ന് സ്വദേശി പള്ളിയില്‍ വീട്ടില്‍ സുബ്രഹ്മണ്യനാണു കുരുത്തോലകളില്‍ വിസ്മയം തീര്‍ത്തു ശ്രദ്ധേയനാകുന്നത്. ചെറുപ്പത്തില്‍ കളംപാട്ടിനായി പോകുമ്പോള്‍ അവിടെകണ്ട അലങ്കരിച്ച കുരുത്തോല വിതാനങ്ങള്‍ സുബ്രമണ്യനെ ആകര്‍ഷിച്ചു. പിന്നീടു സ്വന്തമായി ചെയ്തു തുടങ്ങി. അമ്പലങ്ങളിലെ അലങ്കാരങ്ങള്‍, അയ്യപ്പന്‍ വിളക്ക് സീസണില്‍ പിണ്ടി കൊണ്ടുള്ള അമ്പലമുണ്ടാക്കല്‍, കാര്‍ഷിക മേളകളില്‍ കവാടങ്ങള്‍ ഒരുക്കല്‍, വിവാഹ പന്തലുകളില്‍ കുരുത്തോല ഡെക്കറേഷനുകള്‍ തുടങ്ങി വിവിധ മേഖലകളില്‍ സുബ്രമണ്യന്‍ വിസ്മയം തീര്‍ക്കുകയാണ്.
ആറു വര്‍ഷങ്ങളായി സുബ്രമണ്യന്‍ ഈ രംഗത്തു സജീവമാണ്. ഇന്ദിര ഗാന്ധി , അയ്യങ്കാളി, മോഹന്‍ ലാല്‍ , വി,ടി ദിവാകരന്‍ പോറ്റി, മറിയം ത്രേസ്യ തുടങ്ങിയവരുടെ ചിത്രങ്ങള്‍ കുരുത്തോലകളില്‍ നെയ്തുണ്ടാക്കി സുബ്രമണ്യന്‍ കൂടുതല്‍ ശ്രദ്ധേയനായി . സര്‍ക്കാര്‍ പരിപടികള്‍ പൂര്‍ണ്ണമായും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കണമെന്ന നിബന്ധനയുള്ളപ്പോള്‍ സുബ്രമണ്യനു തിരക്കേറുകയാണ്. പൊതുചടങ്ങ് നടക്കുമ്പോള്‍ കമാനം, അരങ്ങുകള്‍, തോരണങ്ങള്‍ വേദി എല്ലാം കുരുത്തോല ഉപയോഗിച്ചു മനോഹരമായി ഒരുക്കും . വിനോദവുമായി തുടങ്ങിയ ഈ കരവിരുത് ഇന്നു സുബ്രമണ്യനു ജീവിത മാര്‍ഗമായി മാറിയിരിക്കുകയാണ് . ഒപ്പം ഇഷ്ടപ്പെട്ട കല തൊഴിലാക്കി മാറ്റാന്‍ കഴിഞ്ഞതിലെ സന്തോഷവും സുബ്രമണ്യന്‍ പങ്കിടുന്നു.
പുത്തന്‍ചിറ തെക്കുംമുറി ഹൈസ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസവും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ ഉപരിപഠനവും നടത്തി . ഒഴിവുസമയം ഈ കലയുടെ പ്രചരണത്തിനായും ഉപയോഗപ്പെടുത്തുന്നുണ്ട്. പല വിദ്യാലയങ്ങളിലേയും വിദ്യാര്‍ഥികള്‍ക്കു കുരുത്തോല കളിപ്പാട്ട നിര്‍മ്മാണത്തില്‍ പ്രായോഗീക പരിശീലനവും സുബ്രമണ്യന്‍ നല്‍കി വരുന്നുണ്ട് . വടമ കരിന്തലക്കൂട്ടം ഏര്‍പ്പെടുത്തിയ കഴിഞ്ഞ വര്‍ഷത്തെ ഫോക്‌ലോര്‍ അവാര്‍ഡ് പുത്തിരി സുബ്രമണ്യനു ലഭിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജി.ഡി.ആർ.എഫ്.എ സേവനങ്ങളിൽ എ.ഐയും ബിഗ് ഡാറ്റാ അനലൈറ്റിക്സും സജീവമാക്കുന്നു

uae
  •  2 months ago
No Image

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഒമാൻ വാണിജ്യ മന്ത്രാലയം

oman
  •  2 months ago
No Image

രണ്ട് സ്വകാര്യ കമ്പനികൾക്ക് ഇവി ചാർജിംഗ് സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കാൻ ലൈസൻസ് നൽകി ദുബൈ

uae
  •  2 months ago
No Image

ഡോ. പി സരിന്‍ പാലക്കാട് ഇടത് സ്വതന്ത്രനായി മത്സരിക്കും; പ്രഖ്യാപനം നാളെ 

Kerala
  •  2 months ago
No Image

പാക് പ്രധാനമന്ത്രിയുടെ ആതിഥേയത്വത്തിന് നന്ദി, രാജ്യങ്ങളുടെ പരാമാധികാരം പരസ്പരം ലംഘിക്കരുത്; എസ്. ജയശങ്കര്‍

National
  •  2 months ago
No Image

2033-ഓടെ ട്രാവൽ ആൻഡ് ടൂറിസം, ട്രേഡ്, ലോജിസ്റ്റിക്സ് മേഖലകളിൽ 30 യൂണികോണുകൾ സൃഷ്ടിക്കാനൊരുങ്ങി ദുബൈ

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-16-10-2024

PSC/UPSC
  •  2 months ago
No Image

കളിമാറ്റുമോ സിപിഎം?; പാലക്കാട്  സരിനെ സ്ഥാനാര്‍ഥിയാക്കണമെന്ന്  ജില്ല സെക്രട്ടറിയേറ്റ് തീരുമാനം

Kerala
  •  2 months ago
No Image

കോവിഡ് സമയത്ത് യുഎഇയിൽ പിറവിയെടുത്ത സ്റ്റാർട്ടപ്പുകളുടെ വിജയ ​ഗാഥ

uae
  •  2 months ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ശനിയാഴ്ചയും സര്‍വീസ് നടത്താനൊരുങ്ങി കൊല്ലം-എറണാകുളം മെമു ട്രെയിന്‍ 

Kerala
  •  2 months ago