ഡി സോണ്‍ കലോത്സവത്തിന് തുടക്കമായി
പെരുമ്പിലാവ്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ഡി സോണ്‍ കലോത്സവത്തിന് തുടക്കമായി. കലോത്സവത്തിന്റെ ഓഫ് സ്റ്റേജ് മത്സരങ്ങള്‍ക്കാണ് തുടക്കമായത്. പഴഞ്ഞി എം ഡി കോളജില്‍ നടന്ന ചടങ്ങ് ഗാനരചയിതാവ് റഫീക്ക് അഹമ്മദ് ഉദ്ഘാടനം ചെയ്തു. എം ഡി കോളജ് പ്രിന്‍സിപ്പാള്‍ ബേബി ജോസഫ് അധ്യക്ഷനായി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചെയര്‍മാന്‍ ശരത്ത് പ്രസാദ്, ജോയിന്റ് സെക്രട്ടറി മുഹമ്മദ് ഷെറിന്‍, കലാമണ്ഡലം നിര്‍വാഹകസമിതി അംഗം ടി കെ വാസു, നാക് കോര്‍ഡിനേറ്റര്‍ ഡോ.ജി.രാജീവ്, കോളജ് യൂണിയന്‍ ചെയര്‍മാന്‍ കെ എം മോഹിത്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ജില്ലാ എക്‌സിക്യൂട്ടീവ് സി ആര്‍ ശ്രീകാന്ത്, ഡിസോണ്‍ ഓര്‍ഗനൈസിംഗ് ജോയിന്റ് കണ്‍വീനര്‍ ഡോ.ജിജിപോള്‍ തുടങ്ങിയവര്‍ സംസാരിച്ചു. മാര്‍ച് 17 മുതല്‍ 21 വരെയാണ് കലോലസവം നടക്കുന്നത്. ഓഫ് സ്റ്റേജ് മത്സരങ്ങള്‍ പഴഞ്ഞി എം ഡി കോളജിലും സ്റ്റേജ് മത്സരങ്ങള്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജിലുമാണ് നടക്കുന്നത്. വെള്ളിയാഴ്ച കലോത്സവത്തിലെ ഓഫ് സ്റ്റേജ് മത്സരങ്ങളായ മലയാളം, സംസ്‌കൃതം,അറബി ഉപന്യാസ രചന, രംഗോലി, പെന്‍സില്‍ ഡ്രോയിംഗ്, എംബ്രോയ്ഡറി,ചിത്രരചനാ, കഥാരചന, കാര്‍ട്ടൂണ്‍ തുടങ്ങിയ മത്സരങ്ങള്‍ അരങ്ങേറി.
ശനിയാഴ്ച ക്ലാസിക്കല്‍ മ്യൂസിക്ക്, സെമി ക്ലാസിക്കല്‍ മ്യൂസിക്ക്, ശാസ്ത്രീയ സംഗീതം, അക്ഷരശ്ലോകം, കാവ്യകേളി, കവിതാപാരായണം തുടങ്ങിയ മത്സരങ്ങള്‍ നടക്കും. 19, 20, 21 തിയതികളില്‍ അഞ്ചു വേദികളിലായി മറ്റു ഓണ്‍ സ്റ്റേജ് മത്സരങ്ങള്‍ ഗുരുവായൂര്‍ ശ്രീകൃഷണ കോളജില്‍ നടക്കും. ജില്ലയിലെ 45 ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ നിന്നും, പത്തോളം വരുന്ന ബി എഡ് ട്രെയ്‌നിംഗ് കോളജുകളില്‍ നിന്നും പതിമൂന്നോളം വരുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരീക്ഷ എഴുതുന്ന 3,4 വര്‍ഷത്തെ എഞ്ചിനിയറിംഗ് വിദ്യാര്‍ഥികളും വിവിധ കോളജുകളില്‍ നിന്നുമായി 86 മത്സരഇനങ്ങളിലായി 3500 ഓളം വിദ്യാര്‍ഥികളാണ് കലോത്സവത്തില്‍ പങ്കെടുക്കുന്നത് .19 നു ഉച്ചയ്ക്ക് ശ്രീകൃഷണ കോളജില് ആരംഭിക്കുന്ന ഓണ്‍ സ്റ്റേജ് മത്സരങ്ങള്‍ വ്യവസായ മന്ത്രി എ സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."