HOME
DETAILS

15 കോടിയുടെ പദ്ധതി: ആദ്യ ഘട്ടം 2.12 കോടി; ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി

  
backup
March 17 2017 | 20:03 PM

15-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%86%e0%b4%a6%e0%b5%8d%e0%b4%af-%e0%b4%98%e0%b4%9f%e0%b5%8d



ചാവക്കാട്: വര്‍ഷങ്ങളായി കൃഷിയിറക്കാതെ തരിശായിക്കിടന്നിരുന്ന 2500 ഏക്കര്‍ കുട്ടാടന്‍ പാടത്തിന് ശാപമോക്ഷം. നബാര്‍ഡിന്റെ സഹായത്തോടെ റൂറല്‍ ഡെവലപ്‌മെന്റ് സ്‌കീമില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപയുടെ പദ്ധതി ഈ കൃഷി മേഖലയില്‍ നടപ്പില്‍ വരുന്നതോടെ മലബാറിന്റെ നെല്ലറയായ കുട്ടാടന്‍ പാടത്ത് പുത്തന്‍ കാര്‍ഷിക വിപ്ലവത്തിന് തുടക്കമാകും.  
ഗുരുവായൂര്‍ മണ്ഡലത്തിലെ പൂക്കോട് മുതല്‍ വടക്കേക്കാട് വരെ വ്യാപിച്ചു കിടക്കുന്ന 2500 ഏക്കര്‍ കുട്ടാടന്‍ പാടമാണ് കൃഷിക്കായി സജ്ജമാകുന്നത്. ഗുരുവായൂര്‍ നിയോജയമണ്ഡലത്തിലെ മാത്രമല്ല തൃശൂര്‍ ജില്ലയിലെ തന്നെ മുഴുവന്‍ കര്‍ഷകരുടേയും ആവശ്യമായിരുന്നു കുട്ടാടന്‍ പാടത്ത് വീണ്ടും കൃഷിയിറക്കുക എന്നത്. കൃഷിക്ക് ആവശ്യത്തിന് ജലം ലഭിക്കാതെയും, കളയുടെ ആധിക്യം കൊണ്ടും കൃഷി നടത്താന്‍ കഴിയാതെയാണ്് കര്‍ഷകര്‍ കുട്ടാടന്‍പാടത്തെ കൃഷിയില്‍ നിന്നും പിന്‍മാറിയത്. സിപിഐ നേതാക്കളുടേയും കിസാന്‍ സഭ നേതാക്കളുടേയും നിരന്തരമായ ആവശ്യമാണ് ഇതോടെ യാഥാര്‍ഥ്യമാകുക. മുതിര്‍ന്ന സിപിഎം നേതാവായ സി കെ കുമാരനെ കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ ഏതാനും മാസം മുമ്പ് സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ സി കെ കുമാരന്‍ ആവശ്യപ്പെട്ട പ്രധാന വിഷയമായിരുന്നു കുട്ടാടന്‍ പാടത്തിന്റ വികസനം. കുട്ടാടന്‍ പാടത്ത് വീണ്ടും കൃഷിയിറക്കാന്‍ ആവശ്യമായതെല്ലാം ചെയ്യാം എന്ന്  മന്ത്രി നല്‍കിയ ഉറപ്പാണ് ഇതോടെ പ്രവര്‍ത്തികമാകുന്നത്. തുടര്‍ന്ന് കുട്ടാടന്‍ പാടത്ത് കൃഷിയിറക്കണമെന്ന് താലൂക്ക് വികസന സമിതിയില്‍ സിപിഐ പ്രതിനിധിയായ അഡ്വ. പി മുഹമ്മദ് ബഷീര്‍ പ്രമേയം അവതരിപ്പിക്കുകയും സമതി അത് അംഗീകരിച്ച് അടിയന്തിരമായി പദ്ധതി നടപ്പിലാക്കണമെന്ന് കാണിച്ച് താലൂക്ക് വികസന സമതി പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ക്ക് നിര്‍ദേശവും നല്‍കിയിരുന്നു. ഇതിന്റെയെല്ലാം ഫലമായി കുട്ടാടന്‍ പാടത്ത് വീണ്ടും കൃഷിയിറക്കാനുള്ള നടപടികള്‍ ത്വരിതഗതിയിലായി. കൃഷിയിറക്കുന്നതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ 2.12 കോടി രൂപയുടെ ടെണ്ടര്‍ നടപടികള്‍ ഏതാണ്ട് പൂര്‍ത്തിയാകാറായി. ജലസേചനത്തിനായി തോടുകളുടെ വീതിയും ആഴവും വര്‍ദ്ധിപ്പിക്കുകയാണ് ആദ്യം ചെയ്യുക. ഈ മാസം 31 ന് ടെണ്ടര്‍ അംഗീകരിക്കുന്നതോടെ ജോലികള്‍ ആരംഭിക്കും. ജില്ലയിലെ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ക്കാണ് പദ്ധതി നടത്തിപ്പിന്റെ ചുമതല. പദ്ധതി നടപ്പിലാകുന്നതോടെ അടുത്ത വര്‍ഷങ്ങളില്‍ കുട്ടാടന്‍പാടത്ത് പൊന്നു വിളയിക്കാമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  4 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  4 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  4 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  4 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  4 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  5 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  6 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  6 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago