മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കണം: സത്താര്‍ പന്തല്ലൂര്‍
കണ്ണൂര്‍: ലോകത്തിന്റെ നിലനില്‍പ്പും സുരക്ഷിതത്വവും മൂല്യങ്ങളെ കാത്തുസൂക്ഷിക്കുന്നതിലാണെന്നും അതിനെ കൃഷ്ണമണിപോലെ സൂക്ഷിക്കാന്‍ സമൂഹം മുന്നിട്ടിറങ്ങണമെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍.
എസ്.കെ.എസ്.എസ്.എഫ് ജില്ലാകമ്മിറ്റിയുടെ ഗാലപ്പ് 2018 പ്രതിനിധി ക്യാംപില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കാലം അതിവേഗം കുതിക്കുമ്പോഴും ധാര്‍മികത ദയനീയമാംവിധം തകര്‍ന്നുകൊണ്ടിരിക്കുകയാണെന്നും പന്തല്ലൂര്‍ വ്യക്തമാക്കി. സംയുക്ത ജമാഅത്ത് ജില്ലാ സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായി ഉദ്ഘാടനം ചെയ്തു.
സംഘാടകന്റെ രീതിശാസ്ത്രം എന്ന വിഷയത്തില്‍ എസ്.വി മുഹമ്മദലി ക്ലാസെടുത്തു. സര്‍ഗാത്മഗതയും നൈസര്‍ഗീയതയും സമൂഹത്തിന്റെ വളര്‍ച്ചയ്ക്കും പുരോഗതിക്കും സമര്‍പ്പിക്കാന്‍ സംഘടനാ പ്രവര്‍ത്തകര്‍ക്കു സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബഷീര്‍ ഫൈസി മാണിയൂര്‍, ബഷീര്‍ അസ്അദി നമ്പ്രം, മലയമ്മ അബൂബക്കര്‍ ബാഖവി, അബ്ദുസമദ് മുട്ടം, ഷുക്കൂര്‍ ഫൈസി പുഷ്പഗിരി, സിറാജുദീന്‍ ദാരിമി കക്കാട്, മുനീര്‍ കുന്നത്ത്, സകരിയ അസ്അദി വിളക്കോട്, നസീര്‍ മൂര്യാട്, ജമീല്‍ അഞ്ചരക്കണ്ടി, സുറൂര്‍ പാപ്പിനിശ്ശേരി, സ്വാലിഹ് പെരിങ്ങത്തൂര്‍, റഷീദ് ഫൈസി പൊറോറ, റാഷിദ് നിസാമി, മുഷ്താഖ്, സുബൈര്‍ ദാരിമി നമ്പ്രം, ഷബീര്‍ സഅദി ഇരിക്കൂര്‍, അസ്‌ലം പടന്നോട്ട്, ഷഹീര്‍ പാപ്പിനിശ്ശേരി, സജീര്‍ കാടാച്ചിറ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."