തീരപ്രദേശങ്ങളില്‍ അക്രമത്തിനിരയായവര്‍ക്ക് സര്‍ക്കാര്‍ അടിയന്തര സഹായം എത്തിക്കണം: എസ്.കെ.എസ്.എസ്.എഫ്
തിരൂര്‍: താനൂരിലെ തീരപ്രദേശങ്ങളില്‍ അക്രമത്തിന് ഇരയായവര്‍ക്ക് സര്‍ക്കാര്‍ അടിയന്തര സഹായം ലഭ്യമാക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് തിരൂര്‍ ഏരിയാ കോണ്‍ ആവശ്യപ്പെട്ടു.
വിദ്യാര്‍ഥികളുടെ ഭാവി നിര്‍ണയിക്കുന്ന എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ക്ക് പോലും കുട്ടികള്‍ക്ക് പഠിക്കാന്‍ പറ്റാത്ത സാഹചര്യമാണ് താനൂര്‍ തീരപ്രദേശങ്ങളിലുള്ളത്. ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കേണ്ട ഭരണാധികാരികളും രാഷ്ട്രീയ പാര്‍ട്ടികളും പൊലിസും ആക്രമണത്തിന് നേതൃത്വം നല്‍കുന്നത് നീതികരിക്കാന്‍ കഴിയാത്തതാണ്. കുറ്റവാളികളെ രാഷ്ട്രീയത്തിന്റെ നിറം നോക്കാതെ ശിക്ഷിക്കേണ്ടതിന് പകരം അവരെ സംരക്ഷിക്കുന്ന നിലപാടാണ് ഇത്തരം കേസുകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ കൈക്കൊള്ളുന്നത്. ആക്രമണത്തില്‍ പരുക്കേറ്റവരെ സന്ദര്‍ശിക്കുകയും അക്രമം നടത്തിയവര്‍ക്ക് സഹായം നല്‍കുകയും ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ സമീപനം നീതികരിക്കാന്‍ കഴിയാത്തതാണെന്നും യോഗം കുറ്റപ്പെടുത്തി.
സമാധാന പാലനത്തിനായി നിയോഗിക്കപ്പെട്ട പൊലിസ് ഉദ്യോഗസ്ഥര്‍ വരെ അക്രമിക്കപ്പെട്ടത് ഖേദകരമാണ്. അക്രമം അവസാനിപ്പിച്ച് സമാധാനം പുനസ്ഥാപിക്കാന്‍ ഭരണകൂടവും രാഷ്ട്രീയ പാര്‍ട്ടികളും പൊലിസും ഒന്നിച്ച് നില്‍ക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് ആവശ്യപ്പെട്ടു.
പൂങ്ങോട്ടുകുളം ദാറുസ്സലാം മാളില്‍ നടന്ന ഏരിയാ കോണ്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി ഉദ്ഘാടനം ചെയ്തു. അബ്ദുന്നാസര്‍ സഅദി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പി.എം റഫീഖ് അഹ്മദ് പദ്ദതി വിശദീകരിച്ചു. സയ്യിദ് എ.എസ്.കെ.തങ്ങള്‍, ജില്ലാ സെക്രട്ടറി അനീസ് ഫൈസി മാവണ്ടിയൂര്‍, ടി.ഏനി സാഹിബ്, കെ.സി നൗഫല്‍, ശംസുദ്ധീന്‍ ഫൈസി കുണ്ടൂര്‍, ശാക്കിര്‍ ഫൈസി കാളാട്, ഐ.പി അബു പുതുപ്പള്ളി, ഹനീഫ പെരുന്തിരുത്തി, മുഹമ്മദലി പെരുന്തിരുത്തി, ഫെബി പെരുന്തിരുത്തി, തറമ്മല്‍ സിദ്ദീഖ് ഹാജി, കെ.കെ മുനീര്‍ വൈരങ്കോട് സംസാരിച്ചു.
റഹൂഫ് കണ്ണന്തളി, നാസര്‍ മൗലവി കട്ടച്ചിറ, സിദ്ദീഖ് ചെറിയമുണ്ടം, റസാഖ് താനൂര്‍, തറമ്മല്‍ അഷ്‌റഫ്, നിസാര്‍ വെട്ടം, സ്വാദിഖ് കോരങ്ങത്ത്, ശിഹാബ് കാവഞ്ചേരി, ശിഹാബ് മന്നാനി, ബഷീര്‍ മുത്തൂര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."