'മാലിന്യങ്ങള്‍ ഭാരതപ്പുഴയിലേക്ക് ഒഴുക്കാന്‍ അനുവദിക്കുകയില്ല'
എടപ്പാള്‍: കുറ്റിപ്പുറം ടൗണിലെ മാലിന്യങ്ങള്‍ അഴുക്കുചാല്‍വഴി ഭാരതപ്പുഴയിലേക്ക് ഒഴുക്കാന്‍ അനുവദിക്കുകയിലെന്നറിയിച്ച് നാട്ടുകാര്‍ രംഗത്ത് വന്നു. മലിനജലം ഒഴുക്കില്ലെന്ന് ഉറപ്പുവരുത്തി മാത്രമേ ആരോഗ്യവകുപ്പ് ശുചിത്വ സര്‍ട്ടിഫിക്കറ്റ് അനുവദിക്കാകൂ എന്നും അഴുക്കുചാലിലൂടെ മലിനജലം ഒഴുക്കാന്‍ കുറ്റിപ്പുറം പഞ്ചായത്തിന് അനുമതി നല്‍കരുതെന്നും ആവശ്യപ്പെട്ട് ആരോഗ്യവകുപ്പിന് നാട്ടുകാര്‍ പരാതി നല്‍കി. കുറ്റിപ്പുറത്തെ പ്രധാന കാനയില്‍ വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യം നീക്കുന്ന ജോലി പുരോഗമിക്കുകയാണ്. മാലിന്യം നീക്കി കാന നവീകരിച്ച് പഴയപടി ടൗണിലെ മാലിന്യം പുഴയിലേക്ക് ഒഴുക്കാനാണ് പഞ്ചായത്തിന്റെ പദ്ധതിയെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
നേരത്തെ സെപ്റ്റിക് ടാങ്ക് മാലിന്യം അടക്കമുള്ളവ കെട്ടിക്കിടന്നതിനെ തുടര്‍ന്ന് കോളറ ബാക്ടീരിയകളെ കണ്ടെണ്ടത്തിയ കാനയാണിത്. ശുചീകരിച്ച കാനയിലൂടെ വീണ്ടണ്ടും മാലിന്യം ഒഴുക്കിയാല്‍ പഴയ അവസ്ഥയിലേക്ക് ഇത് മാറും. മഴവെള്ളം ഒഴുക്കാനുള്ള കാനയ്ക്കാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രദേശവാസികള്‍ സ്ഥലം വിട്ടുനല്‍കിയത്. എന്നാല്‍ ടൗണിലെ പഞ്ചായത്ത് ശുചിമുറിയില്‍ നിന്നടക്കമുള്ള മാലിന്യമാണ് ഇതിലൂടെ പുഴയിലേക്ക് ഒഴുക്കിയത്. ഇതാണ് കോളറ ബാക്ടീരിയകളെ കണ്ടെണ്ടത്തുന്ന സാഹചര്യങ്ങളിലേക്കെത്തിച്ചത്.
കുറ്റിപ്പുറം പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡിഡന്റ് സയ്യിദ് ലുഖ്മാന്‍ തങ്ങളുടെ നേതൃത്വത്തിലാണ് കഴിഞ ദിവസം കുറ്റിപ്പുറം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയത്. പഞ്ചായത്ത് അധികൃതര്‍ക്കും പരാതി നല്‍കിയിട്ടുണ്ടണ്ട്. നഗരത്തിലെ മാലിന്യപ്രശ്‌നത്തിന് കാരണം ആരോഗ്യവകുപ്പിന്റെ അനാസ്ഥയാണെന്നു ചൂണ്ടണ്ടിക്കാട്ടി കോണ്‍ഗ്രസും നേരത്തെ രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."