കസ്റ്റഡി മരണം: കൊല്ലിച്ചവരെയും പിടികൂടണമെന്ന് ഡി.സി.സി
കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകത്തില്‍ കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും പിടികൂടണമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി. സി.പി.എം നേതാക്കള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന ശ്രീജിത്തിന്റെ അമ്മയുടെ ആരോപണം അതീവ ഗൗരവകരമാണ്. ക്രിമിനല്‍ ഗൂഢാലോചനാക്കുറ്റം ചുമത്തി ഈ നേതാക്കള്‍ക്കെതിരെ കേസ് എടുക്കണം. എസ്.പിയുടെ ഗുണ്ടാ സ്‌ക്വാഡ് പിടികൂടിയത് പാര്‍ട്ടി നല്‍കിയ പ്രതിപ്പട്ടികയിലുള്ളവരെയാണ്.
അതിലാണ് നിരപരാധിയായ ശ്രീജിത്ത് ഉള്‍പ്പെട്ടതും കൊല്ലപ്പെട്ടതും. ബാക്കിയുള്ളവരെയും നിരപരാധികളെന്ന് കണ്ടെത്തി പിന്നീട് വെറുതെ വിടേണ്ടി വന്നു. സി.പി.എം ജില്ലാ നേതൃത്വത്തിന്റെ നിര്‍ദേശം അനുസരിച്ചാണ് എസ്.പി നേരിട്ട് അന്വേഷണത്തിനിറങ്ങിയത്. എസ്്.പിയുടെ ഫോണ്‍ വിശദാംശങ്ങള്‍ പരിശോധിച്ചാല്‍ തന്നെ കൃത്യമായ വിവരങ്ങള്‍ ലഭിക്കും.
കൊലക്കേസില്‍ എസ്.പി യെ അറസ്റ്റ് ചെയ്യണം. സി.ബി.ഐ അന്വേഷണം നടന്നാല്‍ തങ്ങള്‍ കൂടി അകത്താകും എന്ന ഭയമാണ് സി.പി.എം നേതാക്കള്‍ക്ക്. പൊലിസ് നടത്തിയ ഒരു കൊലപാതകത്തില്‍ ഏതന്വേഷണത്തെയും നേരിടുമെന്ന് പറയാനുള്ള ആത്മബലം സി.പിഎമ്മിനില്ലാത്തതെന്തെന്നും ഡി.സി.സി പ്രസിഡന്റ് ടി.ജെ വിനോദ് ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."