കാലവര്‍ഷം കനിയാതെ വയനാട് സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ ലഭിച്ചത് ജില്ലയില്‍
മാനന്തവാടി: സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ മഴ ലഭിച്ച ജില്ലയായി വയനാട്. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ട കണക്ക് പ്രകാരം ജൂണ്‍ ഒന്നിന് ആരംഭിച്ച് 22ന് അവസാനിച്ച മൂന്നാഴ്ചക്കിടയില്‍ 66 ശതമാനം മഴയുടെ കുറവാണ് ജില്ലയില്‍ രേഖപ്പെടുത്തിയത്. ജൂണ്‍ 15 മുതല്‍ 22 വരെ 77 ശതമാനം മഴയുടെ കുറവുമാണുള്ളത്. ജില്ലയില്‍ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് പോലും ആവശ്യമായ മഴ ലഭിച്ചില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ജൂണ്‍ ഒന്നു മുതല്‍ 22 വരെ ലഭിക്കേണ്ടിയിരുന്നത് 427 എം.എം മഴയായിരുന്നു. എന്നാല്‍ 146.7 എം.എം മാത്രമാണ് ലഭിച്ചത്.
ഈ കാലയളവില്‍ കാസര്‍കോഡ് 25 ഉം, കണ്ണൂര്‍ 21 ഉം, ഇടുക്കി 17, തൃശ്ശൂരില്‍ 14 ശതമാനവും കുറവാണ് മഴ ലഭിച്ചത്. എന്നാല്‍ തിരുവനന്തപുരം 35, കൊല്ലത്ത് 31, കോഴിക്കോട് 16, കോട്ടയത്ത് 11 ശതമാനവും മഴ അധികം ലഭിച്ചു. കാലവര്‍ഷം ശക്തമാകേണ്ട ജൂണ്‍ 16 മുതല്‍ 22 വരെയുള്ള കാലയളവില്‍ തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴ കുറവായിരുന്നുവെങ്കിലും വയനാട്ടില്‍ 76 ശതമാനം കുറവാണ് അനുഭവപ്പെട്ടത്.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ജില്ലയില്‍ 171.3 എം.എം മഴ ലഭിച്ചപ്പോള്‍ ഈ വര്‍ഷം ലഭിച്ചത് 40.3 എം.എം മാത്രമാണ്. മഴ കുറഞ്ഞതൊടെ ജില്ലയിലെ കര്‍ഷകരും പ്രതിസന്ധിയിലായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."