ചെത്ത് കടവില്‍ പൊതുമരാമത്ത് പുതിയ ഡിവൈഡര്‍ നിര്‍മിച്ചു
കാളികാവ്: ചെത്ത് കടവില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഡിവൈഡര്‍ നിര്‍മിച്ചത് വിവാദമായതിനെത്തുടര്‍ന്ന് പൊതുമരാമത്ത് പുതിയ ഡിവൈഡര്‍ നിര്‍മിച്ചു. രണ്ടു ദിവസം മുന്‍പ് കരുവാരകുണ്ട് റോഡിനോട് ചേര്‍ന്ന വീതി കുറഞ്ഞ ഭാഗത്താണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഡിവൈഡര്‍ നിര്‍മിച്ചത്. അനധികൃത ഡിവൈഡര്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകള്‍ ജില്ലാ കലക്ടര്‍ക്കും പൊതുമരാമത്ത് എക്സിക്യൂട്ടീവ് ഓഫിസര്‍ക്കും പരാതി നല്‍കിയിരുന്നു.
വിവാദങ്ങള്‍ കത്തിനില്‍ക്കെയാണ് അനധികൃത ഡിവൈഡറിനരികെ വെള്ളിയാഴ്ച പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ പുതിയ ഡിവൈഡര്‍ സ്ഥാപിച്ചത്. റോഡില്‍ വീതി കുറഞ്ഞ ഭാഗത്ത് അശാസ്ത്രീയമായ ഡിവൈഡര്‍ അപകടം വരുത്തിവെക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു. അനധികൃത ഡിവൈഡര്‍ നീക്കം ചെയ്യാന്‍ അധികൃതര്‍ തയ്യാറായില്ലെങ്കില്‍ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."